ചേട്ടൻ വീണ്ടും പാരയായി; തകർന്നടിഞ്ഞ്​ ആർകോം

മുംബൈ: വയർലെസ്സ്​, ഡി.ടി.എച്ച്​ സേവനങ്ങൾ നിർത്താനൊരുങ്ങി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ കമ്യൂണിക്കേഷൻസ്​. ദേശീയ മാധ്യമങ്ങളാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. അടുത്ത 30 ദിവസനുള്ളിൽ വയർലെസ്സ്​ സേവനങ്ങൾ നിർത്തുമെന്ന്​ റിലയൻസ്​ ജീവനക്കാരെ അറിയിച്ചതായാണ്​ വിവരം. മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ കടന്ന്​ വരവാണ്​ റിലയൻസ്​ കമ്യൂണിക്കേഷന്​ തിരിച്ചടിയായത്​.

റിലയൻസി​​െൻറ ഉടമസ്ഥതയിലുള്ള ഡി.ടി.എച്ച് സേവനങ്ങളുടെ ലൈസൻസ്​ നവംബർ 21ന്​​ തീരുകയാണ്​​. ഇനി ലൈസൻസ്​ പുതുക്കേണ്ടതില്ലെന്നാണ്​ തീരുമാനം. കമ്പനി വക്​താവ്​ ​ഒൗദ്യോഗികമായി ഇക്കാര്യം അറിയിച്ച്​ കഴിഞ്ഞു. അതേസമയം, പുതിയ രൂപത്തിൽ സേവനങ്ങളെല്ലാം അവതരിപ്പിക്കുമെന്നും വാർത്തകളുണ്ട്​.

മൊബൈൽ സേവനം നിർത്തിയാലും റിലയൻസ്​ ടവറുകൾ വിൽക്കില്ലെന്നാണ്​ സൂചന. പല മൊബൈൽ സേവനദാതാക്കളും റിലയൻസി​​െൻറ ടവറുകൾ നിലവിൽ ഉപയോഗിക്കുന്നുണ്ട്​. എന്നാൽ, കമ്പനിക്ക്​ നഷ്​ടമുണ്ടാക്കുന്ന 2ജി സേവനം മാത്രം നിർത്തി മറ്റ്​ മൊബൈൽ സേവനങ്ങൾ റിലയൻസ്​ തുടരുമെന്നും വാർത്തകളുണ്ട്​.
 

Tags:    
News Summary - Anil Ambani led Reliance Communications likely to shut down its wireless business due to Jio's freebies–Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.