Posted On
date_range Updated On
date_range ആനന്ദ് മഹീന്ദ്ര കമ്പനി ചെയർമാൻ സ്ഥാനമൊഴിയുന്നു
മഹീന്ദ്ര&മഹീന്ദ്രയുടെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് അടുത്ത വർഷം രാജിവെക്കുമെന്ന് ആനന്ദ് മഹീന്ദ്ര. 2020 ഏപ്രിൽ ഒന്നിനാകും ആനന്ദ് മഹീന്ദ്ര സ്ഥാനമൊഴിയുക. ആനന്ദ് മഹീന്ദ്രയുടെ രാജി കമ്പനിയുടെ ബോർഡ് അംഗീകരിച്ചു.
സെബിയേയും ഇക്കാര്യം അറിയിച്ചുവെന്ന് മഹീന്ദ്രയുടെ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ പല പ്രതിസന്ധികളും പരിഹരിക്കാൻ നേതൃപരമായ പങ്ക് ആനന്ദ് മഹീന്ദ്ര വഹിച്ചിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി.
മഹീന്ദ്രയുടെ നിലവിലെ മാനേജിങ് ഡയറക്ടർ പവൻ കുമാർ ഗോയങ്കയായിരുക്കും പുതിയ എം.ഡിയും സി.ഇ.ഒ. ഇതല്ലാതെ ബോർഡിൽ മറ്റ് മാറ്റങ്ങളില്ലെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.