സ്വകാര്യവൽക്കരിച്ചില്ലെങ്കിൽ എയർ ഇന്ത്യ പൂ​ട്ടേണ്ടി വരും -കേന്ദ്രസർക്കാർ

ന്യൂഡൽഹി: സ്വകാര്യവൽക്കരിച്ചില്ലെങ്കിൽ എയർ ഇന്ത്യ പൂ​ട്ടേണ്ടി വരുമെന്ന്​ കേന്ദ്രസർക്കാർ. വ്യോമയാന മന്ത്ര ി ഹർദീപ്​ സിങ്​ പുരിയാണ്​ രാജ്യസഭയിൽ ഇക്കാര്യം പറഞ്ഞത്​. മാർച്ചിനുള്ളിൽ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം പൂർത ്തിയാക്കുമെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ നേരത്തെ അറിയിച്ചിരുന്നു.

തൊഴിലാളികളുടെ താൽപര്യം സംരക്ഷിച്ചാ യിരിക്കും എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണം. ഇതുമൂലം ഒരാൾക്ക്​ പോലും തൊഴിൽ നഷ്​ടമാകില്ലെന്നും അ​േദ്ദഹം വ്യക്​തമാക്കി. ധനകാര്യമ​ന്ത്രാലയത്തിൽ നിന്ന്​ എയർ ഇന്ത്യക്ക്​ സാമ്പത്തിക സഹായം ലഭിക്കുന്നില്ല. ഇതുമൂലം സ്വകാര്യവൽക്കരണമല്ലാതെ മറ്റ്​ പോംവഴികളില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

വൈകാതെ തന്നെ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുന്നതിനുള്ള നടപടികൾ തുടങ്ങിമെന്നും കേന്ദ്രമന്ത്രി വ്യക്​തമാക്കി. ബി.പി.സി.എൽ ഉൾപ്പടെയുള്ള കമ്പനികൾക്കൊപ്പം എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണത്തിനും കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.

Tags:    
News Summary - Air india Privatisation-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.