എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കുമെന്ന്​ വ്യോമയാനമന്ത്രി; നേതൃത്വം നൽകുക അമിത്​ ഷാ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം നടപ്പാക്കുമെന്ന്​ വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരി. വിമാന കമ്പനി നടത്തുന്നത്​ സർക്കാറിൻെറ പണിയല്ല. സ്വകാര്യമേഖലയാണ്​ വിമാനകമ്പനികൾ നടത്തേണ്ടത്​​. വ്യോമയാന മേഖലയിൽ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമിത്​ ഷാ ഉൾപ്പെട്ട സമിതിയാണ്​ എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണത്തിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്​. ഈ സമിതിയുടെ യോഗത്തിന്​ ശേഷമാവും എയർ ഇന്ത്യയുടെ ഓഹരികൾ എത്ര രൂപക്കാണ്​ വിൽക്കേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

നേരത്തെയും എയർ ഇന്ത്യയുടെ ഓഹരികൾ വിൽക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ നടത്തിയിരുന്നു. എന്നാൽ, ശ്രമം വിജയിച്ചിരുന്നില്ല. എയർ ഇന്ത്യയിൽ അഞ്ച്​ ശതമാനം ഓഹരി കേന്ദ്രസർക്കാർ നില നിർത്തുമെന്നാണ്​ റിപ്പോർട്ടുകൾ.

Tags:    
News Summary - Air india privatisation-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.