99 രൂപക്ക്​ വിമാന ടിക്കറ്റുമായി എയർ ഏഷ്യ

ന്യൂഡൽഹി: 99 രൂപക്ക്​ വിമാന ടിക്കറ്റുകൾ നൽകി എയർ ഏഷ്യ. ആഭ്യന്തര റൂട്ടുകളിലാണ്​ എയർ ഏഷ്യ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്നത്​. ബംഗളൂരു, ഹൈദരാബാദ്​, കൊച്ചി, കൊൽക്കത്ത, ന്യൂഡൽഹി എന്നിവടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്കാണ്​ പ്രത്യേക കിഴിവ്​ കമ്പനി നൽകുന്നത്​. 

പുതിയ  ഒാഫർ പ്രകാരമുള്ള ടിക്കറ്റുകൾ തിങ്കളാഴ്​ച മുതൽ ബുക്ക്​ ചെയ്യാം. ജനുവരി 21 ആണ്​ ടിക്കറ്റുകൾ ബുക്ക്​ ചെയ്യാനുള്ള അവസാന തിയതി. ജനുവരി 15 മുതൽ ജൂലൈ 31 വരെയാണ്​ യാത്രപരിധി. എയർ ഏഷ്യയുടെ വെബ്​സൈറ്റ്​ വഴിയും ആപ്​ വഴിയും ബുക്ക്​ ചെയ്യുന്ന ടിക്കറ്റുകൾക്കാണ്​ ഒാഫർ ലഭ്യമാവുക.

ഇതിനൊപ്പം ചില വിദേശരാജ്യങ്ങളിലേക്കും കുറഞ്ഞ ചെലവിൽ എയർ ഏഷ്യ ടിക്കറ്റുകൾ നൽകുന്നുണ്ട്​. അക്ക്​ലാൻഡ്​, ബാലി, ബാങ്ക്​കോക്ക്​, കോലാലംപൂർ, മെൽബൺ, സിംഗപ്പുർ തുടങ്ങിയ നഗരങ്ങളിലേക്കാണ്​ കുറഞ്ഞ നിരക്കിൽ എയർ ഏഷ്യ ടിക്കറ്റുകൾ നൽകുക. കഴിഞ്ഞയാഴ്​ച എയർ ഏഷ്യ ഇന്ത്യയിൽ ​െഎ.പി.ഒ നടത്തുമെന്ന്​ ചീഫ്​ എക്​സിക്യൂട്ടിവ്​ ടോണി ഫെർണാണ്ടസ്​ വ്യക്​തമാക്കിയിരുന്നു. ഇതിന്​ പിന്നാലെ ടിക്കറ്റ്​ നിരക്കിൽ ഇളവുമായി എയർ ഏഷ്യ രംഗത്തെത്തിയിരിക്കുന്നത്​.

Tags:    
News Summary - Air Asia offers tickets to 7 cities starting at Rs 99-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.