സെന്‍സെക്സ് വീണ്ടും തകര്‍ച്ചയിലേക്ക്


ന്യൂഡല്‍ഹി: നിക്ഷേപകരെ വീണ്ടും ആശങ്കയിലാഴ്ത്തി ഓഹരി വിപണിയില്‍  വന്‍ ഇടിവ്. സെന്‍സെക്സ് 616 പോയിന്‍്റ് ഇടിഞ്ഞ് 24000നു താഴെയും നിഫ്റ്റി 183 പോയിന്‍്റ് ഇടിഞ്ഞ് 7310 ലുമാണ് വ്യാപാരം തുടരുന്നത്. 2015 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണിത്. ഇതോടൊപ്പം രൂപയുടെ മുല്യം ഡോളറിനെതിരെ 68 ആയും കുറഞ്ഞു. 29 മാസത്തിനു ശേഷമുള്ള രൂപയുടെ ഏറ്റവും കുറഞ്ഞ മുല്യമാണിത്. എണ്ണ വില തുടര്‍ച്ചയായി താഴോട്ട് പോകുന്നതും മോശം സാമ്പത്തിക വളര്‍ച്ചാ നിരക്കുമാണ് വിപണിയുടെ ഇടിവിന് മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.  ഈ വര്‍ഷം ലോക വിപണിയില്‍ പൊതുവെ മാന്ദ്യമായിരിക്കും അനുഭവപ്പെടുകയെന്നാണ് ഇന്‍റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട് അറിയിച്ചത്.  അതേ സമയം അമേരിക്കന്‍ ഓഹരി വിപണിയായ ഡൗണ്‍ ജോണ്‍സ് കഴിഞ്ഞ ദിവസം 0.17 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.