Posted On
date_range Updated On
date_range രൂപയുടെ മൂല്യം രണ്ടുവർഷത്തെ താഴ്ന്ന നിലയിൽ
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞു. 19 പൈസ താഴ്ന്ന് 66.76 ആണ് രൂപയുടെ മൂല്യം. രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. ഒരു മാസത്തിനിടെ 2.2 ശതമാനമാണ് മൂല്യത്തിൽ കുറവുണ്ടായത്. 66.89 വരെ ശനിയാഴ്ചത്തെ വ്യാപാരത്തിൽ കുറവുവന്നെങ്കിലും 66.76ലേക്ക് തിരിച്ചുവരികയായിരുന്നു.
യു.എസ് ഫെഡറൽ റിസർവ് പലിശനിരക്കുകൾ വർധിപ്പിക്കുമെന്ന ധാരണയിൽ വിദേശ നിക്ഷേപകർ രാജ്യത്തെ വിപണിയിൽ നിന്ന് പിൻമാറിയതാണ് രൂപക്ക് കോട്ടം സംഭവിക്കാൻ കാരണം. 3,207 കോടിയുടെ കടപത്രങ്ങളാണ് ഈ മാസം വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.