Posted On
date_range Updated On
date_range ആഡംബര ഫ്ളാറ്റ് വിറ്റത് 150 കോടിക്ക്
മുംബൈ: മുംബൈ നഗരത്തിലെ അതി സമ്പന്നര്‍ താമസിക്കുന്ന അള്‍ട്ടാമൗണ്ട് റോഡില്‍ ആഡംബര ഫ്ളാറ്റിന്‍െറ വില്‍പന നടന്നത് 150 കോടി രൂപക്ക്. ലോധ ഡെവലപേഴ്സ് ആണ് ഭീമന്‍ തുകക്ക് ഫ്ളാറ്റ് വില്‍പന നടത്തിയത്. ചതുരശ്ര അടിക്ക് 1.60 ലക്ഷം രൂപയാണ് ഫ്ളാറ്റിന്‍െറ വില. മൊത്തം 10,000 ചതുരശ്ര അടിയാണ് വിസ്തീര്‍ണം. ഗാര്‍ഹികാവശ്യത്തിനുള്ള ഫ്ളാറ്റ്വില്‍പനയില്‍ ഇത് റെക്കോഡാണെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. മുകേഷ് അംബാനിയുടെ 27 നില ആഡംബര ഭവനമായ ആന്‍റിലിയ അള്‍ട്ടാമൗണ്ട് റോഡിലാണ് സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.