Posted On
date_range Updated On
date_range ബിഹാർ ഫലം: ഇന്ത്യൻ ഒാഹരിവിപണിയിൽ ഇടിവ്
മുംബൈ: വാരാരംഭത്തിൽ ഇന്ത്യൻ ഒാഹരിവിപണിയിൽ വലിയ ഇടിവ്. മുംബൈ സൂചിക സെൻസെക്സ് 600 പോയൻറും ദേശീയ സൂചിക നിഫ്റ്റി 180 പോയൻറുമാണ് താഴ്ന്നത്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലമാണ് ഒാഹരി വിപണിയിൽ വലിയ തിരിച്ചടിക്ക് വഴിവെച്ചത്. സെൻസെക്സ്
25821.69 പോയൻറിലും നിഫ്റ്റി 7809.45 പോയൻറിലുമാണ് വ്യാപാരം നടക്കുന്നത്.
ബിഹാർ തെരഞ്ഞെടുപ്പിൽ രാജ്യം ഭരിക്കുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം തകർന്നടിഞ്ഞിരുന്നു. 243 അംഗ നിയമസഭയിൽ 58 സീറ്റ് മാത്രമാണ് എൻ.ഡി.എ സഖ്യം നേടിയത്. ജെ.ഡി.യു-ആർ.ജെ.ഡി-കോൺഗ്രസ് മഹാസഖ്യം 178 സീറ്റ് നേടി തകർപ്പൻ വിജയം നേടി. സി.പി.ഐ(എം.എൽ) മൂന്നും സ്വതന്ത്രർ നാലും സീറ്റുകളിൽ വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.