Posted On
date_range Updated On
date_range വ്യവസായികോല്‍പാദന വളര്‍ച്ചയില്‍ കുതിപ്പ്
ന്യൂഡല്‍ഹി: രാജ്യത്തെ വ്യവസായികോല്‍പാദന വളര്‍ച്ചയില്‍ കുതിപ്പ്. ഒക്ടോബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.8 ശതമാനമാണ് വ്യവസായികോല്‍പാദന വളര്‍ച്ച. സെപ്റ്റംബറിലെ വ്യവസായികോല്‍പാദന സൂചിക വളര്‍ച്ച (ഐ.ഐ.പി) 3.84 ശതമാനമായി പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷം ഒക്ടോബറില്‍ -2.7 ശതമാനമായിരുന്നു ഇത്. ഉല്‍പാദന മേഖലയില്‍ ഒക്ടോബറില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.6 ശതമാനമാണ് വളര്‍ച്ച. വൈദ്യുതോല്‍പാദന മേഖലയില്‍ ഒമ്പതു ശതമാനവും ഖനന മേഖലയില്‍ 4.7 ശതമാനവുമാണ് വളര്‍ച്ചയെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്‍െറ കണക്ക് പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ മേഖലയില്‍ 42.2 ശതമാനവും മൂലധന ഉല്‍പന്ന മേഖലയില്‍ 16.1 ശതമാനവുമാണ് ഒക്ടോബറില്‍ വളര്‍ച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.