Posted On
date_range Updated On
date_range രണ്ടു വര്‍ഷത്തെ താഴ്ന്ന നിലയില്‍ എത്തിയശേഷം രൂപ കരകയറി
മുംബൈ: ഡോളറിനെതിരെ രണ്ടു വര്‍ഷത്തെ താഴ്ന്ന നിലയായ 67.01 വരെയത്തെിയ ശേഷം രൂപ കരകയറി. നാലു പൈസ നഷ്ടത്തില്‍ ഒരാഴ്ചത്തെ താഴ്ന്ന നിലയായ 66.69ലാണ് വെള്ളിയാഴ്ച ഇടപാടുകള്‍ അവസാനിച്ചത്. ഓഹരി വിപണിയിലെ ഇടിവും മൂലധനത്തിന്‍െറ പുറത്തേക്കുള്ള ഒഴുക്കും ക്രൂഡ് വിപണിയിലെ ചാഞ്ചാട്ടങ്ങളുമാണ് രൂപയെ വ്യാപാരത്തിനിടെ രണ്ടു വര്‍ഷത്തെ താഴ്ന്ന നിലയില്‍ എത്തിച്ചത്. എന്നാല്‍, കയറ്റുമതിക്കാര്‍ ഡോളര്‍ വിറ്റഴിച്ചതോടെ നില മെച്ചപ്പെടുകയായിരുന്നു. മൂന്നു ദിവസംകൊണ്ട് ഡോളറിനെതിരെ 20 പൈസയാണ് രൂപക്ക് നഷ്ടം. 2013 സെപ്റ്റംബര്‍ നാലിന് വ്യാപാരത്തിനിടെ രൂപ 68.62 വരെയത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.