Posted On
date_range Updated On
date_range 14 കോടി പാൻ ആധാറുമായി ബന്ധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്തെ 14 കോടി പാൻ (പെർമനൻറ് അക്കൗണ്ട് നമ്പർ) കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു. ഇന്ത്യയിൽ 30 കോടി പാൻ കാർഡുകളാണുള്ളത്. ബാങ്ക് അക്കൗണ്ട്, മൊബൈൽ ഫോൺ നമ്പർ, പാൻ എന്നിവയുമായി ആധാർ ബന്ധിപ്പിക്കുന്നത് 2018 മാർച്ച് 31വരെ നീട്ടിയിട്ടുണ്ട്. 119 കോടി പേർ ആധാറെടുത്തിരുന്നു. 100 കോടി അക്കൗണ്ടുകളിൽ 70 കോടി ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആധാർ ബന്ധിപ്പിക്കുന്നത് ലളിതമാക്കുമെന്ന് അജയ് ഭൂഷൺ പാണ്ഡെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.