സീ എന്‍റർടെയിൻമെന്‍റും സോണി ഇന്ത്യയും ലയിക്കുന്നു

ന്യൂഡൽഹി: സീ എന്‍റർടെയിൻമെന്‍റ്​ സോണി പിക്​ചേഴ്​സ്​ നെറ്റ്​വർക്​സ്​ ഇന്ത്യയുമായി ലയിക്കാൻ തീരുമാനിച്ചു. നിരവധി മാസത്തെ ചർച്ചകൾക്ക് ശേഷമാണ്​ ലയനത്തിന് അം​ഗീകാരം ലഭിച്ചത്​. 11,605 കോടി ഡോളറി​േന്‍റതാകും ഇടപാടെന്നാണ് റിപ്പോര്‍ട്ട്.

സീ എന്‍റർടെയിൻമെന്‍റ്​ എന്‍റർപ്രൈസസ്​ ലിമിറ്റഡ്​ ബേർഡ്​ മീറ്റിങ്​ സോണി ഇന്ത്യയുമായുള്ള ലയനം ഐകകണ്​ഠമായി അംഗീകരിച്ചു. പുതിയ സ്​ഥാപനത്തിന്‍റെ മാനേജിങ്​ ഡയറക്​ടറും സി.ഇ.ഒയുമായി പുനിത്​ ഗോയങ്ക തുടരും. ലയന ശേഷം കമ്പനിയിൽ ഭൂരിഭാഗം ബോർഡ്​ ഓഫ്​ ഡയരക്​ടേഴ്​സിനെയും നിയമിക്കാനുള്ള അവകാശം സോണിക്കായിരിക്കും.

ലയന ശേഷം സീയുടെ കൈവശം 47.07 ശതമാനം ഓഹരിയായിരിക്കും ഉണ്ടായിരിക്കുക. 52.93 ശതമാനം ഓഹരിയായിരിക്കും സോണിയുടെ കൈവശം. എന്നാല്‍ സോണി ഇന്ത്യയായിരിക്കും കമ്പനിയുടെ നിയന്ത്രണാധികാരികള്‍.സാമ്പത്തിക കാര്യങ്ങൾ മാത്രമല്ല, പങ്കാളിത്ത മൂല്യങ്ങൾ കൂടി പരി​ഗണിച്ചാണ് സോണിയുമായി ലയിച്ചതെന്ന് സീ​ ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.

ലയന ശേഷവും കമ്പനി ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്​റ്റ്​ ചെയ്യപ്പെടും. രണ്ട് കമ്പനികളും നോണ്‍-ബൈന്‍ഡിങ്​ കരാറില്‍ ഏര്‍പ്പെടും. ലീനിയര്‍ നെറ്റ്​വര്‍ക്കുകള്‍, ഡിജിറ്റല്‍ ഉള്ളടക്കങ്ങൾ, ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍, പ്രോഗ്രാം ലൈബ്രറികള്‍ എന്നിവ സംയോജിപ്പിക്കുകയും ചെയ്യുന്ന കാര്യത്തിൽ​ ഇരുകമ്പനികളും തമ്മിൽ ധാരണയായി. 90 ദിവസത്തിനുള്ളിൽ ഇടപാട്​ പൂർത്തിയാക്കും.

കമ്പനിയുടെ സാമ്പത്തിക കാര്യങ്ങൾ കൂടാതെ ഭാവി പരിപാടികളും ബോർഡ് ചർച്ച ചെയ്തു. ലയനം മൂലം ഓഹരിയുടമകളുടെ താൽപര്യങ്ങൾക്ക് ഒരു ദോഷവും ഉണ്ടാകില്ലെന്നും ബോർഡ് അറിയിച്ചു.

ലയനത്തോടെ സോണിക്ക് ഇന്ത്യയിൽ സാന്നിധ്യം വർധിപ്പിക്കാൻ അവസരമൊരുങ്ങും. 190 രാജ്യങ്ങൾ, 10 ഭാഷകൾ, 100 ലധികം ചാനലുകൾ എന്നിവയിലേക്ക്​ എത്താൻ സീക്ക്​ സാധിക്കും. 19% മാർക്കറ്റ് ഷെയറാണ്​ സീക്ക്​ ഇന്ത്യയിൽ ഉള്ളത്​​. സോണിയുമായുള്ള സഹകരണം വഴി സീ5ന്​ ഡിജിറ്റർ കണ്ടന്‍റ്​ ശൃംഖലയും വിപുലീകരിക്കാൻ കഴിയും. സോണിക്ക് ഇന്ത്യയിൽ 31 ചാനലുകളും​ ഒമ്പത്​ ശതമാനം മാർക്കറ്റ്​ ഷെയറുണ്ട്​. 

Tags:    
News Summary - Zee Entertainment Merging With sony Pictures Networks India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.