മുകേഷ്​ അംബാനിക്ക്​ വീണ്ടും വധഭീഷണി; 20 കോ​ടി ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കൊ​ല്ലു​മെ​ന്നാ​ണ്​ ഭീ​ഷ​ണി

മും​ബൈ: റി​ല​യ​ൻ​സ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ചെ​യ​ർ​മാ​ൻ മു​കേ​ഷ്​ അം​ബാ​നി​ക്ക്​ ക​മ്പ​നി​യു​ടെ ഇ-​മെ​യി​ലി​ൽ വ​ധ​ഭീ​ഷ​ണി. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് ഇ-​മെ​യി​ൽ​ ല​ഭി​ച്ച​ത്. ക​മ്പ​നി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ ഗാം​ദേ​വി പൊ​ലീ​സ്​ കേ​സെ​ടു​ത്തു. മും​ബൈ ക്രൈം​ബ്രാ​ഞ്ചും സ​മാ​ന്ത​ര​മാ​യി കേ​സ​ന്വേ​ഷി​ക്കും. 20 കോ​ടി രൂ​പ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വെ​ടി​വെ​ച്ച്​ കൊ​ല്ലു​മെ​ന്നാ​ണ്​ ഭീ​ഷ​ണി. ഇ​ന്ത്യ​യി​ൽ ത​ങ്ങ​ൾ​ക്ക്​ മി​ക​ച്ച ഷൂ​ട്ട​ർ​മാ​രു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പു​ന​ൽ​കു​ന്ന​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു.

അം​ബാ​നി കു​ടും​ബ​ത്തി​നു​നേ​രെ മു​മ്പും വ​ധ​ഭീ​ഷ​ണി​ക​ളു​ണ്ടാ​യി​രു​ന്നു. 2022 ആ​ഗ​സ്റ്റി​ൽ എ​ച്ച്.​എ​ൻ റി​ല​യ​ൻ​സ്​ ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ വി​ളി​ച്ച്​ മു​കേ​ഷി​നെ​യും കു​ടും​ബ​ത്തെ​യും വ​ധി​ക്കു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ ബി​ഹാ​റി​ലെ ദ​ർ​ഭ​ൻ​ഗ​യി​ൽ​നി​ന്ന്​ ജ്വ​ല്ല​റി ഉ​ട​മ​യെ അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു. 2021 ഫെ​ബ്രു​വ​രി​യി​ൽ ​ ഭീ​ഷ​ണി​ക്ക​ത്തും സ്​​ഫോ​ട​ക വ​സ്തു​ക്ക​ളു​മാ​യി അം​ബാ​നി​യു​ടെ വീ​ടി​ന​ടു​ത്ത്​ നി​ർ​ത്തി​യി​ട്ട സ്​​കോ​ർ​പി​കോ കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. വാ​ഹ​നം ക​ണ്ടെ​ത്തി​യ​തി​നു​പി​ന്നാ​​ലെ വാ​ഹ​ന ഉ​ട​മ കൊ​ല്ല​പ്പെ​ട്ടു.

ഈ ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സി​സ്റ്റ​ന്റ്​ സ​ബ്​ ഇ​ൻ​സ്​​പെ​ക്ട​റാ​യി​രു​ന്ന സ​ച്ചി​ൻ വാ​സെ അ​ട​ക്കം മും​ബൈ ക്രൈം​ബ്രാ​ഞ്ച്​ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

Tags:    
News Summary - "We Have Best Shooters In India": Mukesh Ambani Gets Death Threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.