കൊച്ചി: യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ് ഇളവുകൾ പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിന് ഇന്ത്യയിൽനിന്ന് വിദേശത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഇളവ് ലഭിക്കും. അടുത്ത വർഷം മാർച്ച് 31 വരെയുള്ള യാത്രകൾക്ക് ടിക്കറ്റുകൾ ഡിസ്കൗണ്ടോടെ ബുക്ക് ചെയ്യാം. എയർലൈനിന്‍റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്സൈറ്റിലും ലോഗിൻ ചെയ്ത് ബുക്ക് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് യാത്രാസമയത്ത് സൗജന്യ ഫ്രഷ് ഫ്രൂട്ട് പ്ലാറ്ററും ലഭിക്കും
ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് മാത്രം ആഴ്ചയിൽ 195 സർവീസുകള്‍ എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നുണ്ടെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്‍റർനാഷണല്‍ ബിസിനസ് വൈസ് പ്രസിഡന്‍റ് താര നായിഡു പത്രക്കുറിപ്പിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.