പ്രൈമറി ക്ലാസുകളിൽ ഡിജിറ്റൽ പഠനത്തിന് മിഠായി മധുരം പകർന്ന് 'ടോഫി റൈഡ്' ആപ് എത്തുന്നു. െഎ.െഎ.എം, എം.ഡി.െഎ, എൻ.െഎ.ടി തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങി ബഹുരാഷ്ട്ര കമ്പനികളിലെ ജോലി ഉപേക്ഷിച്ച ഒരു കൂട്ടം ചെറുപ്പക്കാരാണ് ചെറിയ കുട്ടികളുടെ പഠനം ലളിതമാക്കാൻ പുതിയ ഡിജിറ്റൽ സംരംഭവുമായി എത്തുന്നത്. കളിയിലൂടെ പഠനം എന്ന തത്ത്വത്തിൽ അധിഷ്ഠിതമായ ടോഫി റൈഡ് ആപ് കുട്ടികൾക്ക് പഠനം എളുപ്പവും രസകരവുമാക്കും.
ആൻഡ്രോയിഡ്, െഎ.ഒ.എസ് സ്റ്റോറുകളിൽനിന്നും ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. കുട്ടിയുടെ പഠനനിലവാരത്തിനനുസരിച്ചുള്ള പാഠങ്ങളാകും ആപ്പിൽ ലഭിക്കുക. ഫോൺ, ടാബ്ലറ്റ്, ഡസ്ക്ടോപ്പ്, സ്മാർട്ട് ബോർഡ് എന്നിവയിലെല്ലാം പ്രവർത്തിക്കുക്കും. പഠിച്ച കാര്യങ്ങൾ മനസ്സിൽ ഊട്ടിയുറപ്പിക്കാനും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം വർധിപ്പിക്കാനും 900ത്തിൽപരം ലേണിങ് മൊഡ്യൂളുകളും 8000ത്തോളം പ്രവർത്തനങ്ങളും ആപ്പിൽ ലഭ്യമാണ്. ഓരോ കുട്ടിയുടെയും പഠന ആവശ്യങ്ങൾ മനസ്സിലാക്കി അതിനനുസൃതമായി പാഠ്യപദ്ധതി സ്വയം നിർമിക്കാനുള്ള ബുദ്ധിയാണ് ടോഫി റൈഡിനെ വ്യത്യസ്തമാക്കുന്നത്.
കഥകളും കളികളും നിറഞ്ഞ പാഠഭാഗങ്ങൾ കുട്ടികളുടെ പഠനം കൂടുതൽ ആനന്ദകരമാക്കുമെന്ന് ഉറപ്പ്. ഇംഗ്ലീഷ്, പരിസ്ഥിതിപഠനം, കണക്ക്, പൊതുവിജ്ഞാനം എന്നിങ്ങനെ പ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും ആപ്പിൽ ലഭ്യമാണ്. മലയാളം, ഹിന്ദി വിഷയങ്ങൾകൂടി വൈകാതെ ആപ്പിെൻറ ഭാഗമാവും. ഇന്ത്യയിലെ മികച്ച സ്കൂളുകളുടെ പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ടോഫി റൈഡ് ആപ് രൂപകൽപന ചെയ്തിരിക്കുന്നത്.
ടോഫി റൈഡ് ആപ് സൗജന്യമായി ഡൗൺലോഡ് ചെയ്യുന്നതിനും അഞ്ച് മൊഡ്യൂൾസ് ലഭിക്കുന്നതിനുമായി http://www.get.toffeeride.com എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. സ്വാതന്ത്ര്യദിനത്തോടനുബന്ധിട്ടുള്ള 3000 രൂപയുടെ വാർഷിക ഡിസ്കൗണ്ടിനായി MDLN എന്ന പ്രമോ കോഡ് ഉപയോഗിക്കുക. ഫോൺ: +918589933746.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.