Posted On
date_range Updated On
date_range കേരള ബാങ്കിൽ പണിമുടക്ക് തുടരുന്നു; ശാഖകൾ തുറന്നെങ്കിലും ജീവനക്കാരുടെ കുറവുമൂലം പ്രവർത്തിക്കാനായില്ല
തിരുവനന്തപുരം: കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ച മൂന്നുദിവസത്തെ പണിമുടക്ക് രണ്ടാംദിനവും ശാഖകളുടെ പ്രവർത്തനത്തെ ബാധിച്ചു. ശാഖകൾ തുറന്നെങ്കിലും ജീവനക്കാരുടെ കുറവുമൂലം സാധാരണനിലയിൽ പ്രവർത്തിക്കാനായില്ല.
പണിമുടക്ക് ശനിയാഴ്ചയും തുടരും. ഡി.എ കുടിശ്ശിക അനുവദിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക, രണ്ടായിരത്തോളം ഒഴിവുകൾ നികത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
എല്ലാ ജില്ല ആസ്ഥാനങ്ങളിലും പണിമുടക്കിനോടനുബന്ധിച്ച് ധർണ നടന്നു. തിരുവനന്തപുരത്ത് നടന്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അസ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.