Posted On
date_range Updated On
date_range സംസ്ഥാനം വീണ്ടും കടമെടുക്കുന്നു; 990 കോടി
തിരുവനന്തപുരം: സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു. ഇക്കുറി 990 കോടി രൂപയാണ് കടമെടുക്കുന്നത്. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് കടമെടുക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതുസംബന്ധിച്ച കടപ്പത്രം പുറപ്പെടുവിച്ചു.
ഇതിനായുള്ള ലേലം ഈമാസം 25ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് www.finance.kerala.gov.in സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.