കോർപ്പറേറ്റ് രംഗത്ത് വീണ്ടും പ്രതിസന്ധി; 900 ജീവനക്കാരെ പിരിച്ച് വിട്ട് സ്റ്റാർബക്സ്; നിരവധി സ്റ്റോറുകളും അടച്ചുപൂട്ടുന്നു

900 ജീവനക്കാരെ പിരിച്ചുവിട്ട് കാനഡയിലെയും യു.എസിലെയും റീട്ടെയിൽ സ്റ്റോറുകൾ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലാണ് കോഫീ ചെയിൻ കമ്പനിയായ സ്റ്റാർബക്സ്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് കമ്പനി വെള്ളിയാഴ്ച നോട്ടീസ് അയക്കുമെന്നും വരും ദിവസങ്ങളിൽ നോർത്ത് അമേരിക്കയിലെ സ്റ്റോറുകൾ അടച്ചുപൂട്ടുമെന്നും കമ്പനി അറിയിച്ചു.

ടാർഗറ്റുകൾ നേടാതെ സാമ്പത്തിക നേട്ടമില്ലാത്തതോ ഉപഭോക്താക്കളുടെ പ്രതീക്ഷക്കൊത്ത് വളരാത്തതോ ആയ സ്റ്റോറുകളാണ് അടച്ചു പൂട്ടുന്നതെന്ന് കമ്പനി സി.ഇ. ഒ നിക്കോൾ പറഞ്ഞു. നോർത്ത് അമേരിക്കയിൽ 18,734 സ്റ്റോറുകളാണുള്ളത്. ഇതിൽ 18,300 എണ്ണം അടച്ചുപൂട്ടും. അതായത് ഈ മേഖലയിൽ 1 ശതമാനം നിർത്തി ബാക്കിയുള്ളവ മാത്രം നിലനിർത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്.ഫെബ്രുവരിയിൽ 1000 പേരരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

'എല്ലാ വർഷവും ഞങ്ങൾ പുതിയ സ്റ്റോറുകൾ തുറക്കുകയും വിവിധ കാരണങ്ങളാൽ അവ അടച്ചു പൂട്ടുകയും ചെയ്യാറുണ്ട്. അവയിൽ സാമ്പത്തിക മാന്ദ്യം മുതൽ പാട്ടക്കാലാവധി അവസാനിക്കുന്നതുമൊക്കെ ഉൾപ്പെടുന്നു. പക്ഷേ ഇങ്ങനെ സംഭവിക്കുന്നത് തങ്ങളുടെ ബിസിനസ് പങ്കാളികളെയും ഉപഭോക്താക്കളെയും ബാധിക്കും. നമ്മുടെ കോഫീ ഹൗസ് ഒരു കമ്യൂണിറ്റിയുടെ കേന്ദ്രമാണ്. അവ അടച്ചു പൂട്ടുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്." നിക്കോൾ കുറിച്ചു.

ഒരു വർഷം മുമ്പാണ് നിക്കോൾ സ്റ്റാർബക്സിന്‍റെ സി.ഇ.ഒ ആയി നിയമിക്കപ്പെട്ടത്. ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹം കമ്പനിയുടെ മെനുവിൽ 30 ശതമാനം വെട്ടിക്കുറക്കുകയും അതേ സമയം പ്രോട്ടീൻ ഉൽപ്പന്നങ്ങൾ, കരിക്ക് വെള്ളം തുടങ്ങിയ ട്രെന്‍റിങ് ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരം മാറ്റങ്ങൾ കൊണ്ടുവന്ന് കമ്പനിയെ വളർത്താനുള്ള ശ്രമത്തിനിടെയാണ് അടച്ചുപൂട്ടലും പിരിച്ചു വിടൽ വാർത്തകളും പുറത്തു വരുന്നത്.

Tags:    
News Summary - Starbucks lay off 900 employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.