നവംബർ 30നുള്ളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും? പെൻഷൻകാർ അറിയേണ്ടത്

പെൻഷൻ വിതരണത്തിൽ തടസങ്ങൾ ഒഴിവാക്കുന്നതിനായി, പെൻഷൻകാർ തങ്ങളുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ) നവംബർ 30നകം സമർപ്പിക്കേണ്ടതുണ്ട്. പെൻഷൻ തുക തടസമില്ലാതെ തുടർന്നും ലഭിക്കുന്നതിന് ഈ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

എങ്ങനെ സമർപ്പിക്കാം?

ഓൺലൈനായും ഡോർസ്റ്റെപ്പ് സേവനങ്ങളിലൂടെയും ജീവൻ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നത് ഇ.പി.എഫ്.ഒ ഇപ്പോൾ കൂടുതൽ എളുപ്പമാക്കിയിട്ടുണ്ട്. ഉമാങ് ആപ്പിലെ ഫേസ് ഓതന്റിക്കേഷൻ വഴി സർട്ടിഫിക്കറ്റ് സമർപ്പിക്കാവുന്നതാണ്. ഇതിനായി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐ.പി.പി.ബി) വഴി സൗജന്യ ഡോർസ്റ്റെപ്പ് സേവനം ആവശ്യപ്പെടാം. ഇത് കൂടാതെ, മിക്ക പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ സൗജന്യ ഡോർസ്റ്റെപ്പ് സേവനം നൽകുന്നുണ്ട്. ഇതൊന്നും സാധ്യമല്ലെങ്കിൽ അടുത്തുള്ള ഇ.പി.എഫ്.ഒ ഓഫീസിലോ കോമൺ സർവീസ് സെന്ററിലോ (സി.എസ്.സി) പോയി സമർപ്പിക്കാവുന്നതാണ്.

80 വയസിന് മുകളിലുള്ള പെൻഷൻകാർക്ക് ജീവൻ പ്രമാൺ സമർപ്പിക്കാനുള്ള പോർട്ടൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അതിന് താഴെയുള്ളവർക്ക് നവംബർ 1 മുതലാണ് തുടങ്ങിയത്. ഇരു വിഭാഗങ്ങളുടെയും അവസാന തിയതി നവംബർ 30 ആണ്.

നവംബർ 30നുള്ളിൽ സമർപ്പിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും?

നവംബർ 30 നകം ജീവൻ പ്രമാൺ സമർപ്പിച്ചില്ലെങ്കിൽ ഡിസംബർ മുതലുള്ള പെൻഷൻ താൽക്കാലികമായി നിർത്തിവെക്കും. സർട്ടിഫിക്കറ്റ് സമർപ്പിച്ച് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് വരെ പെൻഷൻ തടഞ്ഞുവെച്ചേക്കും.

വൈകി സമർപ്പിക്കുന്നതിന് പിഴ ഈടാക്കില്ല. സർട്ടിഫിക്കറ്റ് സമർപ്പിച്ച് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ തടഞ്ഞുവെച്ച പെൻഷൻ കുടിശ്ശിക സഹിതം അടുത്ത പേയ്‌മെന്റ് സൈക്കിളിൽ ലഭിക്കും.

2014 മുതൽ ഇതുവരെ 13 കോടിയോളം ജീവൻ പ്രമാൺ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം നവംബർ 1 മുതൽ ഇതുവരെ 40 ലക്ഷത്തോളം സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചത്.

Tags:    
News Summary - What Happens If Pensioners Miss The Deadline to submit Life Certificate?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.