പ്രവാസി പെൻഷൻ 3000 രൂപയാക്കും, പ്രവാസി ക്ഷേമനിധിക്ക് 9 കോടി

തിരുവനന്തപുരം: തിരിച്ചുവന്ന പ്രവാസികളുടെ പെൻഷൻ 3000 രൂപയാക്കി ഉയർത്തുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന്​ 30 കോടി‍യും പ്രവാസി ക്ഷേമനിധിക്ക് 9 കോടിയും അനുവദിക്കും.

പ്രവാസി തൊഴിൽ പുനരധിവാസ പദ്ധതിക്ക് 100 കോടി ബജറ്റിൽ വകയിരുത്തും. ജൂലൈ മാസത്തിൽ ഓൺലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

പ്രവാസി ക്ഷേമത്തിന് സംസ്ഥാന സർക്കാർ 180 കോടി ചെലവഴിച്ചു. എന്നാൽ, കഴിഞ്ഞ സർക്കാർ 68 കോടി മാത്രമാണ് ചെലവഴിച്ചതെന്നും തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.