Posted On
date_range Updated On
date_range ഓഹരി വിപണിയിൽ വലിയ നേട്ടമുണ്ടാക്കി റിലയൻസ്
മുംബൈ: ഓഹരി വിപണിയിൽ മികച്ച നേട്ടമുണ്ടാക്കി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. മുൻനിരയിലുള്ള 10 കമ്പനികൾ ചേർന്ന് 1.49 ലക്ഷം കോടിയാണ് കഴിഞ്ഞയാഴ്ച കൂട്ടിച്ചേർത്തത്. ഈ കമ്പനികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് റിലയൻസ് ഇൻഡസ്ട്രീസാണ്.
കഴിഞ്ഞയാഴ്ച ബി.എസ്.ഇയിൽ 812 പോയിന്‍റിന്‍റെ നേട്ടമാണുണ്ടായത്. 1.60 ശതമാനമാണ് നേട്ടം. റിലയൻസിനെ കൂടാതെ ഇൻഫോസിസ്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, എസ്.ബി.ഐ, ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹിന്ദുസ്ഥാൻ യൂനിലിവർ, കൊട്ടക് മഹീന്ദ്ര എന്നിവരാണ് വിപണിയിൽ വലിയ നേട്ടമുണ്ടാക്കിയ മറ്റ് കമ്പനികൾ.
റിലയൻസിന്‍റെ വിപണിമൂലധനം 74,329.95 കോടി വർധിച്ച് 12,94,038.34 കോടിയായി. റിലയൻസ് കഴിഞ്ഞാൽ ഐ.സി.ഐ.സി.ഐ ബാങ്കാണ് വലിയ നേട്ടമുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.