മലബാർ ഗ്രൂപ് കാക്കഞ്ചേരിയിൽ ആരംഭിച്ച ഇന്‍റഗ്രേറ്റഡ് ജ്വല്ലറി യൂനിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയുെടയും ഗ്രൂപ്പിന്റെ 30ാം വാർഷികാഘോഷങ്ങളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രിമാരായ വി. അബ്ദുറഹിമാൻ, പി.എ. മുഹമ്മദ് റിയാസ്, ടി.വി. ഇബ്രാഹിം എം.എൽ.എ, മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർമാരായ കെ.പി. വീരാൻകുട്ടി, എ.കെ. നിഷാദ് എന്നിവർ സമീപം
കാക്കഞ്ചേരി: മലബാർ ഗ്രൂപ്പിന്റെ 30ാം വാർഷികവും കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ ഒരുക്കിയ ആഭരണ നിർമാണ യൂനിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്വർണ വ്യാപാരമേഖലയിൽ നികുതി നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിൽനിന്ന് വേറിട്ട് പൂർണമായും നികുതി നൽകിയാണ് മലബാർ ഗോൾഡിന്റെ പ്രവർത്തനമെന്നത് ഏറെ ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലബാർ ഗോൾഡിന്റെ ഈ മാതൃക ചെറുതും വലുതുമായ സ്ഥാപനങ്ങൾക്ക് പ്രചോദനമാകും. ബിസിനസ് രംഗത്തെ മുന്നേറ്റത്തോടൊപ്പം സാമൂഹികപ്രതിബദ്ധതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിലും മലബാർ ഗ്രൂപ് ഏറെ മുന്നിലാണ്. നാട്ടിലെ വ്യവസായ സൗഹൃദാന്തരീക്ഷം നല്ല രീതിയിൽ ഉയർത്തുന്നതിന് ഗ്രൂപ്പിന്റെ ഇടപെടൽ വഴിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും ആധുനികമായ ഇന്‍റഗ്രേറ്റഡ് ജ്വല്ലറി യൂനിറ്റ് ആൻഡ് ഡിസൈൻ സ്റ്റുഡിയോയാണ് കിൻഫ്ര പാർക്കിൽ സജ്ജമാക്കിയിട്ടുള്ളത്. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സാമൂഹികക്ഷേമ പ്രവർത്തനങ്ങൾക്ക് തയാറാക്കിയ വെബ്സൈറ്റ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ചാരിറ്റി ചെക്ക് വിതരണം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
എം.പി. അബ്ദുസ്സമദ് സമദാനി എം.പി, മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ടി.വി. ഇബ്രാഹിം എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, ബി.ജെ.പി. ജില്ല പ്രസിഡന്റ് രവി തേലത്ത്, സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, എക്സി. ഡയറക്ടർ എ.കെ. നിഷാദ് എന്നിവർ സംസാരിച്ചു. എം.വി. ശ്രേയാംസ് കുമാർ, പി.വി. ചന്ദ്രൻ, പി.കെ. അഹമ്മദ്, കെ.പി. അബ്ദുൽ സലാം, മലബാർ ഗ്രൂപ് ഓപറേഷൻസ് എം.ഡി ഒ. അഷർ, ഗ്രൂപ് എക്സി. ഡയറക്ടർമാരായ കെ.പി. വീരാൻകുട്ടി, എ.കെ. നിഷാദ്, കോർപറേറ്റ് ഹെഡുമാരായ ആർ. അബ്ദുൽ ജലീൽ, വി.എസ്. ഷറീജ്, വി.എസ്. ഷഫീഖ്, എസ്.സി.എം ഹെഡ് എൻ.വി. അബ്ദുൽ കരീം തുടങ്ങിയവർ പങ്കെടുത്തു.
കാക്കഞ്ചേരി കിൻഫ്ര പാർക്കിൽ ആധുനിക സജ്ജീകരണമുള്ള ആഭരണ നിർമാണശാലയാണ് തുടങ്ങുന്നത്. 250 കോടി രൂപ ചെലവിൽ 1.75 ലക്ഷം ചതുരശ്രയടിയിലാണിത് പൂർത്തീകരിച്ചത്. പരിസര മലിനീകരണം പൂർണമായും ഒഴിവാക്കാനായി ആധുനിക രീതിയിലുള്ള സാങ്കേതികവിദ്യയാണ് ഉപയാഗിച്ചിട്ടുള്ളതെന്നും ആയിരത്തിലധികം പേർക്ക് ജോലി ലഭിക്കാൻ ഈ സംരംഭംകൊണ്ട് സാധിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.
‘മേക്ക് ഇൻ ഇന്ത്യ, മാർക്കറ്റ് ടു ദി വേൾഡ്’ എന്നതാണ് മലബാറിന്റെ വികസന നയമെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി മലബാറിന് ഇപ്പോൾ 307 ഷോറൂമുകളുണ്ട്. 14 ആഭരണ നിർമാണശാലകളും. ഇതിലെല്ലാംകൂടി ഇരുപതിനായിരത്തോളം പേർ ജോലി ചെയ്യന്നുെണ്ടന്നും അദ്ദേഹം പറഞ്ഞു. ‘ഹംഗർഫ്രീ വേൾഡ്’ എന്ന പുതിയ സാമൂഹിക വികസന പദ്ധതിയും ഒരുവർഷം നീളുന്ന പരിപാടികളും 30ാം വാർഷികത്തോടനുബന്ധിച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.