കോവിഡ്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന്​ പഠനം

ന്യൂഡൽഹി: കോവിഡ്​ 19 പ്രതിസന്ധി ഏറ്റവും ഗുരുതരമായി ബാധിച്ചത്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ എന്ന്​ പഠനം. ഓക്​സ്​ഫോഡ്​ ഇക്കണോമിക്​സാണ്​ ഇതുസംബന്ധിച്ച പഠനം നടത്തിയത്​. അടുത്ത നാല്​ വർഷത്തേക്ക്​ 4.5 ശതമാനം നിരക്കിലാവും ഇന്ത്യൻ സമ്പദ്​വ്യവസ്ഥ വളരുക. കോവിഡിന്​ മുമ്പ്​ 6.5 ശതമാനം നിരക്കിൽ സമ്പദ്​വ്യവസ്ഥ വളരുമെന്നായിരുന്നു പ്രവചനം.

2020 സാമ്പത്തിക വർഷത്തിൽ കോർപ്പറേറ്റ്​ സ്ഥാപനങ്ങളുടെ ബാലൻസ്​ ഷീറ്റിൽ ഇടിവാണ്​ രേഖപ്പെടുത്തുന്നത്​. ബാങ്കുകളിലെ കിട്ടാകടത്തിൻെറ തോത്​ വർധിക്കുകയും ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങൾ വൻ പ്രതിസന്ധി നേരിടുകയുമാണ്​ ചെയ്യുന്നതെന്ന്​ പഠനം നടത്തിയ പ്രിയങ്ക കിഷോർ പറയുന്നു. വരും നാളുകളിലും ഈ സ്ഥിതി തുടരാൻ തന്നെയാണ്​ സാധ്യത. ഇത്​ ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ ആഗോളതലത്തിൽ ഏറ്റവും മോശം അവസ്ഥയിലേക്ക്​ എത്തിക്കുമെന്നും അവർ മുന്നറിയിപ്പ്​ നൽകുന്നു.

ഇന്ത്യൻ സമ്പദ്​വ്യവസ്ഥ കടുത്ത വെല്ലുവിളി നേരിടുകയാണെന്ന്​ ആർ.ബി.ഐയും മുന്നറിയിപ്പ്​ നൽകിയിരുന്നു. നവംബർ 27 ന്​ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ സാ​ങ്കേതികമായി മാന്ദ്യത്തിലേക്ക്​ കടക്കുകയാണെന്ന മുന്നറിയിപ്പ്​ നൽകിയിരുന്നു.

Tags:    
News Summary - India Will Be Worst-Hit Among Major Economies Long After Covid: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.