ശീമാട്ടിയിൽ ‘ഹലോ 24 ഗ്രാൻഡ് സെലിബ്രേഷൻസി’ന് തുടക്കം

ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകളിൽ ‘ഹലോ 24 ഗ്രാൻഡ് സെലിബ്രേഷൻസ്’ സെയിൽ ആരംഭിച്ചു. ആകർഷകമായ ഓഫറുകളോടെ ഏറ്റവും പുതിയ കളക്ഷൻസിന്റെ വൻ ശേഖരമാണ് ശീമാട്ടി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

എല്ലാ സാരികൾക്കും ലെഹങ്കകൾക്കും വെള്ള വിവാഹ ഗൗണുകൾക്കും 10 ശതമാനം ഡിസ്‌കൗണ്ടുണ്ട്. കാഞ്ചീപുരം, കോട്ടൺ, സിൽക്ക് സാരികൾ, ജെന്റ്സ് ടി ഷർട്സ് എന്നിവക്ക് 60 ശതമാനം വരെയാണ് വിലക്കിഴിവ്. അൺസ്റ്റിച്ച്ഡ് സൽവാർ മെറ്റീരിയലുകൾ 50 ശതമാനം വരെയും കിഡ്സ് വെയറുകൾ, കുർത്തി, ക്രോപ് ടോപ്, മെൻസ് വെയർ തുടങ്ങിയവക്ക് 40 ശതമാനം വരെയുമാണ് ഡിസ്‌കൗണ്ട്. കേരള സാരികൾ, സെറ്റ് മുണ്ടുകൾ, ദോത്തികൾ തുടങ്ങിയവക്ക് 15 മുതൽ 20 ശതമാനം വരെയാണ് വിലക്കിഴിവ്.

വസ്ത്രങ്ങൾക്ക് പുറമെ ഹലോ 24 ഗ്രാൻഡ് സെലിബ്രേഷൻസിൽ നിന്നും ടൗവൽ, ബെഡ്ഷീറ്റുകൾ, പില്ലോ കവറുകൾ, ചെയർ മാറ്റുകൾ, ബാത്ത് മാറ്റുകൾ തുടങ്ങിയവ 10 ശതമാനം ഡിസ്‌കൗണ്ടോടെ വാങ്ങാം.

2024നെ വരവേൽക്കാനായി ശീമാട്ടി മറ്റ് ഓഫറുകളും വിലക്കിഴിവുകളും ഇതിന് പുറമെ ഒരുക്കിയിട്ടുണ്ട്. ഡിസംബർ ഒന്നിന് ആരംഭിച്ച സെയിലിനോടനുബന്ധിച്ച് വൻ ജനത്തിരക്കാണ് രണ്ട് ഷോറോമുകളിലും അനുഭവപ്പെടുന്നത്. ജനുവരി 15നാണ് ഹലോ 24 ഗ്രാൻഡ് സെലിബ്രേഷൻ സെയിൽ അവസാനിക്കുക.

Tags:    
News Summary - 'Hello 24 Grand Celebrations' begins at Seematti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.