Posted On
date_range Updated On
date_range ഇറങ്ങിക്കയറി സ്വർണവില; വീണ്ടും 40,000 തൊട്ടു
കോഴിക്കോട്: ഏതാനും ദിവസത്തെ ഇടവേളക്കുശേഷം സ്വർണവില വീണ്ടും 40,000ലെത്തി. ചൊവ്വാഴ്ച പവന് 800 രൂപ വർധിച്ചാണ് 40,000 കടന്നത്. ഗ്രാമിന് 100 രൂപ കൂടി 5000 ആയി.
ആഗസ്റ്റ് ഏഴിന് പവന് 42,000 രൂപയിലെത്തി സ്വർണവില റെക്കോഡിട്ടിരിന്നു. അടുത്ത രണ്ട് ദിവസങ്ങളിലും ഇതേവിലയിൽ തന്നെയാണ് വിപണനം നടന്നത്. എന്നാൽ, ആഗസ്റ്റ് 10ന് വില വീണ്ടും ഇടിഞ്ഞുതുടങ്ങി. 12ന് 1600 രൂപ ഒറ്റയടിക്ക് ഇടിഞ്ഞ് 39,200 രൂപയിലെത്തിയിരുന്നു. അവിടെനിന്നാണ് വീണ്ടും 800 രൂപ വർധിച്ച് 40,000ത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.