Posted On
date_range Updated On
date_range അഞ്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും കുതിച്ച് സ്വർണവില
കൊച്ചി: അഞ്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും സ്വർണവില കുതിക്കുന്നു. പവന് 73,680 രൂപയും ഗ്രാമിന് 9,210 രൂപയുമാണ് ഇന്നത്തെ സ്വർണവില. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് വർധിച്ചത്.
കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടെ പവന് 1,840 രൂപയും ഗ്രാമിന് 235 രൂപയും ഇടിഞ്ഞശേഷമാണ് ഇന്ന് കേരളത്തിൽ സ്വർണത്തിന്റെ ഉയിർത്തെണീക്കൽ. യു.എസിൽ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ നിർണയ പ്രഖ്യാപന ദിവസമായതിനാലാണ് സ്വർണവില ഉയർന്നത്.
യു.എസ് ട്രഷറി വരുമാനത്തിലെ കുറവും ഡോളര്‍ ദുര്‍ബലമായതും സ്വര്‍ണ വില ഉയരാൻ കാരണായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.