Posted On
date_range Updated On
date_range സ്വർണവിലയിൽ വീണ്ടും വർധന
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വില കൂടി. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഒരു പവന് 38,880 രൂപയും ഗ്രാമിന് 4860 രൂപയുമാണ് ഇന്നത്തെ വില.
ഗ്രാമിന് 4825 രൂപയും പവന് 38,600 രൂപയുമാണ് ഇന്നലെ കൂടിയത്. ഗ്രാമിന് 25 രൂപയുടേയും പവന് 200 രൂപയുടേയും വർധനവുമാണ് ഇന്നലെയുണ്ടായത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം വ്യാഴാഴ്ച്ചയാണ് സ്വർണവില വർധിക്കുന്നത്.
രണ്ടു ദിവസത്തിനിടെയുണ്ടായ വര്‍ധന 440 രൂപയാണ് സ്വർണത്തിന് വർധിച്ചത്. മാസത്തിന്റെ തുടക്കത്തില്‍ 38480 രൂപയായിരുന്നു പവന്‍ വില. പിന്നീട് ഇതു കുറയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.