പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range സ്വർണവിലയിൽ വർധന
കൊച്ചി: പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ സ്വര്‍ണവിലയില്‍ വർധന. പവന് 360 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 38,480 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 4810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ നാല് ദിവസത്തില്‍ മൂന്ന് തവണ വിലയില്‍ ഇടിവ് ഉണ്ടാവുകയും ഇന്നലെ മാറ്റമില്ലാതെ തുടരുകയും ചെയ്ത് സ്വർണവിലയാണ് ഇന്ന് കൂടിയത്. മൂന്നാഴ്ചക്കിടെ ഏകദേശം 2500 രൂപ വരെ കുറഞ്ഞ ശേഷമാണ് ഇന്ന് വില ഉയര്‍ന്നത്.സ്വർണവിലയിൽ വർധന
റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.