ഫാമിലി വെഡിങ് സെൻററിന്റെ ചെയർമാൻമാരആയ ഇമ്പിച്ചി അഹമദ്, പി.എൻ. അബ്ദുൽ ഖാദർ മാനേജിംഗ് ഡയറക്ടർമാരആയ അബ്ദുൽ ബാരി, അബ്ദു സലാം, മുജീബ് റഹിമാൻ എന്നിവർ
കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കിൽ ഏത് സ്വപ്നവും യാഥാർഥ്യമാക്കാം എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഫാമിലി വെഡിംഗ് സെന്ററിന്റെ ജെെത്രയാത്ര. ഒപ്പമുള്ളവരെ ചേർത്തുപിടിച്ചും അവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്നും വിജയവഴികൾ പിന്നിടുന്ന ഫാമിലിയുടെ യാത്ര ആരേയും പ്രചോദിപ്പിക്കും. സത്യസന്ധതയും കഠിനാധ്വാനവും മുതൽക്കൂട്ടാക്കിയായിരുന്നു ഫാമിലി ബിസിനസ് രംഗത്തേക്ക് കടന്നുവന്നത്.
കൽപ്പറ്റയിലെ ഒരു ചെറിയ തുണിക്കടയിൽനിന്ന് കേരളത്തിലെ ജനപ്രിയ വെഡിംഗ് സെന്റർ ബ്രാന്റായി ഫാമിലി മാറിയതിനു പിന്നിലെ രഹസ്യവും അതുതന്നെയാണ്. ഇമ്പിച്ചി അഹമദ്, പി.എൻ. അബ്ദുൽ ഖാദർ എന്നിവർ വഴികാണിച്ച പാതയിലൂടെയാണ് ഫാമിലി വിജയയാത്ര ആരംഭിക്കുന്നത്. അബ്ദുൽ ബാരി, അബ്ദു സലാം, മുജീബ് റഹിമാൻ എന്നീ സംരംഭകർകൂടി ആ യാത്രയിൽ ഒപ്പം ചേർന്നപ്പോൾ ഫാമിലി വളർന്നുപന്തലിച്ചു. തങ്ങൾക്കൊപ്പം മറ്റുള്ളവരും വളരണമെന്ന അവരുടെ ആഗ്രഹം ഫാമിലിയിലെ സെയിൽസ്മാൻമാരെ പോലും ആ സ്ഥാപനത്തിന്റെ പങ്കാളികളാക്കി.
സ്വപ്നങ്ങളിൽനിന്ന് തുടക്കം
ഇമ്പിച്ചി അഹ്മദ്, പി.എൻ. അബ്ദുൽ ഖാദർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ‘കൽപറ്റ ബസാർ’ എന്ന കൽപറ്റയിലെ ചെറിയ തുണിക്കടയിൽനിന്നായിരുന്നു ഫാമിലിയുടെ തുടക്കം. അവിടേക്കാണ് 1988ൽ അബ്ദുൽ ബാരി സെയിൽസ്മാനായി ചുരം കയറി എത്തുന്നത്. കടയിലെ തിരക്ക് കൂടിയപ്പോൾ അടുത്തവരവിൽ ബാരി സുഹൃത്തായ അബ്ദു സലാമിനെയും ഒപ്പം വിളിച്ചു.
വസ്ത്രവ്യാപാര രംഗത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞതോടെ സ്വന്തമായി ഒരു കട തുറക്കണമെന്ന് ഇരുവർക്കും ആഗ്രഹം തോന്നി. സാമ്പത്തിക ബുദ്ധിമുട്ടുകളെ അവഗണിച്ച് അവർ ആ ലക്ഷ്യത്തിനായി മുന്നിട്ടിറങ്ങി മേപ്പാടിയിൽ ചെറിയ ഒരു കട തുടങ്ങുകയും ചെയ്തു. ഇരുവരുടെയും ആഗ്രഹത്തിന് പിന്തുണയുമായി ഇമ്പിച്ചി അഹ്മദും പി.എൻ. അബ്ദുൽ ഖാദറും കൂടെ നിന്നപ്പോൾ ‘മേപ്പാടി ടെക്സ്റ്റൈൽസ്' എന്ന സ്ഥാപനം പിറവികൊണ്ടു
പരസ്പര വിശ്വാസത്തിന്റെ ‘ഫാമിലി’
മേപ്പാടി ടെക്സ്റ്റൈയിൽസിന് ലഭിച്ച വൻ ജനകീയ പിന്തുണയായിരുന്നു സ്വന്തം നാടായ താമരശ്ശേരിയിൽ ഒരു വസ്ത്ര വ്യാപാര സ്ഥാപനം ആരംഭിക്കുവാൻ പ്രേരണ നൽകിയത്. താമരശ്ശേരിയിൽ പുതുതായി തുടങ്ങുന്ന സംരഭത്തിന് എന്ത് പേരിടണം എന്ന് ആലോചിച്ചപ്പോൾ അവർക്ക് രണ്ടാമതൊരു പേര് തിരയേണ്ടിവന്നില്ല. ഒരു കുടുംബം പോലെ ഒപ്പമുള്ളവരെ ചേർത്തുപിടിക്കുന്ന സംരഭത്തിന് ‘ഫാമിലി’ എന്ന് അവർ പേര് നൽകി. അങ്ങനെ 1994ൽ താമരശ്ശേരിയിൽ ഫാമിലി ടെക്സ്റ്റൈയിൽസ് പ്രവർത്തനം ആരംഭിച്ചു. പിന്നീട് തിരുവമ്പാടിയിലേക്കും പന്തീരാങ്കാവിലേക്കും ഫാമിലി ഗ്രൂപ്പ് പടർന്നു. ഇതോടെ ഇവർക്കൊപ്പം മുജീബ് റഹ്മാൻ കൂടി പങ്കാളിയായി വന്നെത്തി. ഇവർ മൂന്ന് പേരും ഫൗണ്ടർമാരായ ഇമ്പിച്ചി അഹ്മദ്, പി.എൻ. അബ്ദുൽ ഖാദർ എന്നിവരും ഒപ്പം ചേർന്ന് ഫാമിലിയുടെ മുന്നോട്ടുള്ള യാത്ര വേഗത്തിലാക്കി.
2012ലാണ് ഫാമിലി വെഡിംഗ് സെന്റർ എന്ന ബ്രാൻഡിൽ കുന്ദമംഗലത്ത് പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് വടകര, മഞ്ചേരി, മേപ്പാടി, തിരൂർ, പെരിന്തൽമണ്ണ, കണ്ണൂർ, ബത്തേരിഎന്നിവിടങ്ങളിലും ഫാമിലി പുതിയ ഷോറൂമുകൾ തുറന്നു. വരും വർഷങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കൂടെ ഫാമിലി പുതിയ ഷോറൂമുകളുമായി വന്നെത്തുമെന്ന് മാനേജിംഗ് ഡയറക്ടേഴ്സ് പറയുന്നു
ചേർത്തുപിടിക്കലാണ് വിജയം!
ഫാമിലിയുടെ വിജയയാത്ര ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. വസ്ത്രങ്ങൾ വിൽക്കുക എന്നതിലപ്പുറം കസ്റ്റമേഴ്സിന്റെ ഇഷ്ടങ്ങൾക്കാണ് ഫാമിലി എപ്പോഴും പ്രാധാന്യം നൽകുന്നത്. ആളുകളുടെ ഇഷ്ടങ്ങളറിഞ്ഞും അവരെ ഒപ്പം ചേർത്തുനിർത്തിയും വളരുന്ന ഫാമിലിയുടെ യാത്ര അതുകൊണ്ട് തന്നെ മനോഹരമാണ്. നൂറിലധികം വരുന്ന സെയിൽസ്മാൻമാർ ഇന്ന് ഫാമിലിയുടെ പാർട്ണർമാരാണ്. തങ്ങളുടെ സ്ഥാപനത്തിൽ വിശ്വസ്തതയോടെയും ആത്മാർഥതയോടെയും പ്രവർത്തിച്ചവരെ ബിസിനസ് പങ്കാളികളാക്കുന്ന മാജിക് ഫാമിലിയിൽ ഇപ്പോഴും സംഭവിക്കുന്നു.
"ലാഭം മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള കച്ചവടമല്ലാത്തതുകൊണ്ടുതന്നെ ഫാമിലിയുടെ വളർച്ചക്കായി എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ട്. വർഷങ്ങളോളം തങ്ങൾക്കൊപ്പം നിന്നവർക്ക് എത്ര തുകയാണോ നിക്ഷേപിക്കാൻ കഴിയുക, ആ തുക ഉപയോഗിച്ച് അവർക്ക് ഫാമിലി ഗ്രൂപ്പിൽ കച്ചവടപങ്കാളിയാവാം. എല്ലാവർക്കും തുല്യമായ അവസരം ഒരുക്കുക, ജീവിത നിലവാരം ഉയർത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത്രയധികം പേരെ പാർട്ണർഷിപ്പിലൂടെ എങ്ങനെയാണ് മുന്നോട്ടു കൊണ്ടുപോകുക എന്ന് പലരും ചോദിക്കും. എന്നാൽ, അവർ നൂറുശതമാനം ആത്മാർഥതയോടെ ജോലി എടുക്കുമ്പോൾ ഒപ്പം ചേർത്ു നിർത്തുകയാണ് ഞങ്ങൾ ചെയ്യുക. ഒരു വ്യക്തിയുടെ മാത്രം സംരംഭമെന്ന് ഫാമിലിയെ പറയാൻ കഴിയില്ല. കൂട്ടായ്മയുടെ വിജയത്തിന്റെ പേരുകൂടിയാണ് ഫാമിലി"- മാനേജിംഗ് ഡയറക്ടർമാരായ അബ്ദുൽ ബാരിയും അബ്ദു സലാമും മുജീബ് റഹ്മാനും ഫാമിലിയുടെ വിജയരഹസ്യം പറയുന്നു.
ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ല
ഫാമിലിയിലെ വസ്ത്രങ്ങളുടെ ഐഡന്റിന്റി അതിന്റെ സ്വന്തം ബ്രാൻഡുകളാണ്. ഉയർന്ന ഗുണനിലവാരമുള്ള താങ്ങാവുന്ന വിലയിൽ ഇവിടെ വസ്ത്രങ്ങൾ ലഭ്യമാകും. അവരുടെ പേര് സൂചിപ്പിക്കുന്നത് പോലെ വിവാഹ വസ്ത്രങ്ങൾക്ക് മാത്രമായി വിശാലമായ സെക്ഷൻ ഫാമിലിയിലുണ്ട്. മറ്റുള്ള വസ്ത്രങ്ങളിൽനിന്ന് വ്യത്യസ്തമായി വിവാഹവസ്ത്രങ്ങൾ സ്പെഷ്യലായിരിക്കണം എന്ന് സ്വപ്നം കാണുന്നവരാണ് അധികവും. വിവാഹ വസ്ത്രങ്ങൾ തേടിവരുന്നവർക്കായി സ്പെഷ്യൽ ഡിസൈനർ സ്റ്റുഡിയോയാണ് ഫാമിലി ഒരുക്കിയിരിക്കുന്നത്. അതിലൂടെ അവരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച്, ഏത് നിറത്തിലും ഡിസൈനിലുമുള്ള വിവാഹ വസ്ത്രങ്ങൾ പർച്ചേസ് ചെയ്യാൻ പറ്റും.
കല്യാണോത്സവം കളറാണ്
കഴിഞ്ഞമാസം കോഴിക്കോട് ബീച്ചിൽ 'ഫാമിലിയിൽ കല്യാണമായി' എന്ന വെഡിംഗ് ഫെസ്റ്റിവൽ ക്യാംപെയിന് തുടക്കം കുറിച്ചിരുന്നു. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കല്യാണങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള ഫ്യൂഷൻ വെഡിംഗ് ഷോ ആയിരുന്നു ഈ പരിപാടിയുടെ പ്രധാന ആകർഷണം.
പാർസി ലെഹങ്ക, കാഞ്ചീപുരം ബ്രെെഡൽ സാരി, റോയൽ ഷെർവാണി, ഗൗൺസ് തുടങ്ങിയവയുടെ അതിവിപുലമായ കലക്ഷനാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഫാമിലിയുടെ കുന്ദമംഗലം, വടകര, മഞ്ചേരി, തിരൂർ, പെരിന്തൽമണ്ണ, കണ്ണൂർ, ബത്തേരി ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്. ആറു മാസത്തോളം നീണ്ടുനിൽക്കുന്ന വെഡിംഗ് ഫെസ്റ്റിവലിന്റ ഭാഗമായി ഫാമിലിയുടെ എല്ലാ ഷോറൂമുകളിലും വിവിധപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
ഇതാണ് ടീം സ്പിരിറ്റ്
ഒരുമിച്ച് ഒരേ മനസ്സോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഫാമിലിയുടെ ഓരോ ഷോറൂമിന്റെയും വിജയത്തിന് പിന്നിലെ യഥാർത്ഥ രഹസ്യം. കുന്ദമംഗലത്ത് സജീറും,വടകരയിൽ സെെബത്തും, മഞ്ചേരിയിൽ ഹഫ്സലും, മേപ്പാടിയിൽ മുസ്തഫയും തിരൂരിൽ എംകെബി മുഹമ്മദും പെരിന്തൽമണ്ണയിൽ ഷംസീറും കണ്ണൂരിൽ റിയാഖത്തും ബത്തേരിയിൽ സുബെെറും , നേതൃത്വം കൊടുക്കുന്നു. ഇവർക്ക് പിന്നിൽ അണിനിരക്കുന്ന ടീമിന്റെ മിടുക്ക് തന്നെയാണ് ഫാമിലിയെ ആളുകൾക്ക് പ്രിയങ്കരമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.