ഇപ്പോൾ നെഗറ്റീവ്​ വളർച്ചയാണ്​, അടുത്ത വർഷം സാമ്പത്തിക ശക്തിയാകും -നിർമല

ന്യൂഡൽഹി: സാമ്പത്തിക വളർച്ച നെഗറ്റീവിലേക്ക്​ കൂപ്പുകുത്തിയെങ്കിലും ശുഭ പ്രതീക്ഷ പ്രകടിപ്പിച്ച്​ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അടുത്ത സാമ്പത്തിക വർഷം ഇന്ത്യ വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാകു​​​മെന്ന്​ നിർമല പറഞ്ഞു.

''ഈ വർഷം നെഗറ്റീവ്​ വളർച്ചയിൽ മുന്നോട്ട്​ പോയാലും അടുത്തവർഷം ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തികളൊന്നിൽ ഇന്ത്യയുണ്ടാകും.

ഗ്രാമീണ ഇന്ത്യയിൽ വർധിക്കുന്ന ആവശ്യകതയുടെ ഫലമായി ആഭ്യന്തര വരുമാനത്തിൽ വർധയുണ്ടാകും.അതോടൊപ്പം ഉത്സവസീസണും സാമ്പത്തിക രംഗത്തിന്​ ഗുണകരമാകും''-ഇന്ത്യ എനർജി ഫോറത്തിൽ സംസാരിക്കവേ മന്ത്രി അഭിപ്രായപ്പെട്ടു.

അടിസ്ഥാന സൗകര്യ വികസനത്തിനാണ്​ രാജ്യത്തി​െൻറ പ്രഥമ പരിഗണന. ഇന്ത്യയുടെ ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ കയറ്റുമതിക്ക്​ തയ്യാറാണെന്ന്​ ഉറപ്പുവരുത്തുന്നതിനാണ്​ രണ്ടാം പരിഗണനയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.