Posted On
date_range Updated On
date_range നാളെ മുതൽ പാചകവാതക വില കുറയും
ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ നേരിയ കുറവ്. ഏപ്രിൽ ഒന്ന് മുതലാണ് വിലക്കുറവ് നിലവിൽ വരിക. സിലിണ്ടറൊന്നിന് 10 രൂപ കുറക്കുമെന്നാണ് പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്.
ഡൽഹിയിൽ എൽ.പി.ജി സിലിണ്ടറിന് 819 രൂപയാണ് വില. ജനുവരിയിൽ 694 രൂപയായിരുന്നു സിലിണ്ടറിന്‍റെ വില ഫെബ്രുവരിയിൽ ഇത് 719 രൂപയാക്കി വർധിപ്പിച്ചു. ഫെബ്രുവരി 15ന് ഇത് 769 രൂപയും 25ന് 794 രൂപയാക്കിയും കൂട്ടി. മാർച്ചിൽ 819 രൂപയായും എണ്ണ കമ്പനികൾ വില കൂട്ടി.
തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എണ്ണകമ്പനികൾ പെട്രോൾ-ഡീസൽ വിലയിലും നേരിയ കുറവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെ പാചകവാതക വിലയും കുറക്കുമെന്ന സൂചന എണ്ണ കമ്പനികൾ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.