വാഗ്​ദാനം ചെയ്​തത്​ 500 ശതമാനം ലാഭം; ലോകം ഞെട്ടിയ ക്രിപ്​റ്റോ കറൻസി തട്ടിപ്പ്​

ഡിജിറ്റൽ കറൻസികൾ ആഗോള സമ്പദ്​വ്യവസ്ഥയിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. ജനങ്ങൾക്ക്​ നിക്ഷേപിക്കാനും വലിയ ലാഭമുണ്ടാക്കാനുമുള്ള മാർഗമായി ഡിജിറ്റൽ കറൻസി ഇന്ന്​ മാറിയിട്ടുണ്ട്​. ഡിജിറ്റൽ കറൻസികൾ വ്യാപകമാവു​േമ്പാൾ ഇതുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളും ഉണ്ടാവുന്നുണ്ട്​​. ഇത്തരത്തിലൊരു തട്ടിപ്പ്​ നടത്തിയാണ്​ സ്റ്റിഫൻ ക്വിൻ എന്ന 19കാരനും കുപ്രസിദ്ധിയാർജിച്ചത്​.

2016ൽ കോളജിൽ നിന്ന്​ പുറത്ത്​ പോയി ന്യൂയോർക്കിൽ വിർജിൽ കാപ്പിറ്റൽ എന്ന സ്ഥാപനം ആരംഭിച്ചാണ്​ ക്വിൻ തട്ടിപ്പിന്​ തുടക്കം കുറിക്കുന്നത്​. ആഗോളതലത്തിലെ ക്രിപ്​റ്റോ കറൻസി എക്​സ്​ചേഞ്ചുകളെ നിരീക്ഷിച്ച്​ വിലയിലുണ്ടാവുന്ന വ്യതിയാനങ്ങൾ നിക്ഷേപകരെ അറിയിക്കുകയായിരുന്നു സ്ഥാപനത്തിന്‍റെ ലക്ഷ്യം. വൈകാതെ 500 ശതമാനം വരെ ലാഭം വാഗ്​ദാനം ചെയ്​ത്​ ക്വിൻ നിക്ഷേപകരിൽ നിന്നും പണം സ്വീകരിക്കാൻ തുടങ്ങി. കോടിക്കണക്കിന്​ ഡോളറാണ്​ ക്വിന്നിന്‍റെ അക്കൗണ്ടിലേക്ക്​ ഒഴുകിയെത്തിയത്​.

പിന്നീട്​ അത്യാഡംബര ജീവിതത്തിലേക്കാണ്​ ക്വിൻ ചുവടുവെച്ചത്​. ന്യൂയോർക്കിൽ 23,000 ഡോളർ പ്രതിമാസ വാടകയുള്ള അപ്പാർട്ട്​മെന്‍റ്​ എടുത്തു. ന്യൂയോർക്കിലെ ഫിനാൻഷ്യൽ ഡിസ്​ട്രിക്​ടിൽ 64 ആഡംബര കെട്ടിടങ്ങൾ സ്വന്തമാക്കി. പൂൾ, സോന, സ്റ്റീം റൂം, ഹോട്ട്​ ടബ്​, ഗോൾഫ്​ സ്റ്റിമുലേറ്റർ തുടങ്ങിയ ആധുനിക സൗകര്യങ്ങളോട്​ കൂടിയ കെട്ടിടങ്ങളായിരുന്നു ക്വിൻ സ്വന്തമാക്കിയത്​.

എന്നാൽ ക്വിന്നിന്‍റെ സാമ്രാജ്യത്തിന്​ അധിക ആയുസ്​ ഉണ്ടായില്ല. യു.എസിലെ അന്വേഷണ ഏജൻസികൾക്ക്​ തട്ടിപ്പ്​ സംബന്ധിച്ച പരാതി ലഭിച്ചതോടെയാണ്​ തിരിച്ചടിയുണ്ടായത്​. വിശദമായ അന്വേഷണത്തിൽ ക്വിന്നിന്‍റെ ക്രിപ്​റ്റോ കറൻസി എക്​സ്​ചേഞ്ച്​ വ്യാജമാണെന്ന്​ ഏജൻസികൾക്ക്​ വ്യക്​തമായി. നിക്ഷേപകരിൽ നിന്നും സ്വീകരിച്ച പണം മറ്റ്​ ചില ക്രിപ്​റ്റോ കറൻസികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന്​ ക്വിൻ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്​തതയില്ല. ഇപ്പോൾ നിക്ഷേപകരുടെ നഷ്​ടപ്പെട്ട പണം തിരികെ പിടിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിച്ചിരിക്കുകയാണ്​.

കേവലം ഒരു നിക്ഷേപ തട്ടിപ്പ്​ കേസ്​ എന്നതിലപ്പുറം ഡിജിറ്റൽ കറൻസിയുടെ നില നിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാണ്​ ക്വിന്നിന്‍റെ തട്ടിപ്പ്​. വിവിധ സ്ഥലങ്ങളിൽ കുറേ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പിന്‍റെ ഏറ്റവും പുതിയ രൂപം.

Tags:    
News Summary - Crypto kid, who defrauded over 100 investors with his ponzi scheme, lived a luxurious life in a $23K per month condo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.