കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി ‘എക്സ്പ്രസ് എഹെഡ്’ എന്ന പേരിൽ മുൻഗണനാ സേവനങ്ങൾ തുടങ്ങുന്നു. ഇനിമുതല്‍ ചെറിയ തുക അടക്കുന്നവർക്ക് ചെക്-ഇൻ കൗണ്ടറിന് മുന്നിലെ ക്യൂ നില്‍ക്കലും ബാഗേജിനായുള്ള കാത്തുനിൽപ്പും ഒഴിവാക്കാം.
ചെക്-ഇൻ മുതൽ ലാൻഡിങ് വരെ തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുന്ന സമഗ്ര മുൻഗണനാ സേവനങ്ങളും ആനുകൂല്യങ്ങളും അടങ്ങുന്ന ‘എക്സ്പ്രസ് എഹെഡ്’ യാത്രക്കാർക്കായി വിമാനത്താവളങ്ങളില്‍ പ്രത്യേക ചെക്-ഇൻ കൗണ്ടറുകളുണ്ടാകും.
അവർക്ക് ബോർഡിങ്ങിലും ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നതിലും മുൻഗണന ലഭിക്കും. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ബാഗേജുകള്‍ ആദ്യം ലഭിക്കുകയും ചെയ്യും.എയർ ഇന്ത്യ എക്സ്പ്രസിന്റെ അന്താരാഷ്ട്ര വിമാന സർവിസുകളിലെ യാത്രക്കാർക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽനിന്ന് ‘എക്സ്പ്രസ് എഹെഡ്’ സേവനങ്ങൾ വാങ്ങാം. കൗണ്ടർ അടക്കുന്ന സമയം വരെ എയർപോർട്ട് ചെക്-ഇൻ കൗണ്ടറില്‍നിന്ന് ഇത് ലഭ്യമാണ്. അന്താരാഷ്ട്ര ഫ്ലൈറ്റുകളിൽ ‘എക്സ്പ്രസ് എഹെഡ്’ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉടൻ ലഭ്യമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.