Posted On
date_range Updated On
date_range ഇൻഡിഗോക്ക് 1,895 കോടി ലാഭം
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോക്ക് ജനുവരി-മാർച്ച് കാലയളവിൽ (നാലാം പാദം) നികുതി കഴിച്ചുള്ള ലാഭം 1,894.8 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ (919.2 കോടി) ഉണ്ടായതിന്റെ ഇരട്ടിയിലധികമാണ് വർധന. ഇതേ കാലയളവിലെ ആകെ വരുമാനം 14,600.1 കോടി രൂപയിൽനിന്ന് 18,505.1 കോടി രൂപയായും ഉയർന്നതായി സി.ഇ.ഒ പീറ്റർ എൽബേഴ്സ് പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ കമ്പനി, പാട്ടത്തിനെടുത്ത 13 എണ്ണം ഉൾപ്പെടെ 367 വിമാനങ്ങൾ സർവിസിനായി ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.