കൈയിൽ കാശില്ലേ? ഉസ്ബകിസ്താനിലും യുപിഐ രക്ഷക്കെത്തും

ന്യൂഡൽഹി: എളുപ്പം പണമിടപാട് നടത്താൻ ഇന്ത്യ വികസിപ്പിച്ച ഡിജിറ്റൽ സാങ്കേതിക വിദ്യയായ യു.പി.ഐ ഇനി ഉസ്ബകിസ്താനിലും. ലോകത്ത് യു.പി.ഐയിലൂടെ പണമിടപാടിന് അനുമതി നൽകുന്ന 11ാമത്തെ രാജ്യമാണ് ഉസ്ബകിസ്താൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെയാണ് ഉസ്ബകിസ്താനിൽ യു.പി.ഐ നടപ്പാക്കാനുള്ള പ്രഖ്യാപനം. എൻ.പി.സി.ഐ ഇന്റർനാഷനൽ പേമെന്റ്സും ഉസ്ബകിസ്താന്റെ നാഷനൽ ഇന്റർബാങ്ക് പ്രോസസിങ് സെന്ററും (എൻ.ഐ.പി.സി) തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു.

കരാർ നിലവിൽവരുന്നതോടെ ഇന്ത്യയിൽനിന്നുള്ള വിനോദസഞ്ചാരികൾക്കും ബിസിനസ് യാത്രക്കാർക്കും വിദ്യാർഥികൾക്കും ഉസ്ബകിസ്താനിലെ യു.ഇസെഡ്.ക്യൂ.ആർ സ്കാൻ ചെയ്ത് അതിവേഗം പണമിടപാട് നടത്താൻ കഴിയും.

Tags:    
News Summary - UPI now available in Uzbekistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.