ഈ സംസ്ഥാനത്തിലെ ചിലർക്ക് എത്ര സമ്പാദിച്ചാലും ആദായ നികുതി അടയ്ക്കേണ്ട...

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതി (2026 ജൂലൈ 31) അടുത്തുവരുന്നതോടെ, ഭൂരിഭാഗം നികുതിദായകരും രേഖകൾ ശേഖരിക്കുന്നതിലും റിട്ടേണുകൾ സമർപ്പിക്കുന്നതിലും തിരക്കിലാണ്. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു വിഭാഗത്തിന് ആദായ നികുതി അടക്കേണ്ടാത്ത ഒരു സംസ്ഥാനമുണ്ട് ഇന്ത്യയിൽ.  വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിമിനാണ് ഈ സവിശേഷമായ ആദായനികുതി ഇളവുള്ളത്. യോഗ്യരായ സിക്കിം നിവാസികൾക്കാണ് സംസ്ഥാനത്തിനുള്ളിൽ നിന്ന് നേടുന്ന വരുമാനത്തിന് ആദായനികുതി നൽകുന്നതിൽ നിന്ന് ഇളവ് നൽകിയിരിക്കുന്നത്.

1975ൽ സിക്കിം ഇന്ത്യയുടെ 2-ാമത് സംസ്ഥാനമായി മാറിയപ്പോൾ, അതിന്‍റെ സവിശേഷമായ ചരിത്രപരവും നിയമപരവുമായ സ്വത്വം നിലനിർത്തുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിൾ 371F പ്രകാരം പ്രത്യേക സംരക്ഷണം അനുവദിച്ചിരുന്നു.  ഇതിന്‍റെ ഭാഗമായാണ് ആദായനികുതി നിയമത്തിലെ സെക്ഷൻ 10 (26AAA) പ്രകാരം നികുതി ഇളവ് നൽകിയിരിക്കുന്നത്. ഇത് യോഗ്യരായ സിക്കിം നിവാസികളെ സിക്കിമിനുള്ളിലെ സ്രോതസുകളിൽ നിന്ന് നേടുന്ന വരുമാനത്തിന്മേലുള്ള നികുതിയിൽ നിന്നും, അതോടൊപ്പം ചില ഡിവിഡന്‍റ് പലിശ വരുമാനങ്ങളിൽ നിന്നും ഒഴിവാക്കുന്നു.

സിക്കിമിൽ താമസിക്കുന്നത് കൊണ്ടോ ജോലി ചെയ്യുന്നത് കൊണ്ടോ മാത്രം ഒരാൾക്ക് ഈ നികുതി ഇളവിന് അർഹതയുണ്ടായിരിക്കില്ല. പ്രസക്തമായ നിയമങ്ങൾക്ക് കീഴിലുള്ള "സിക്കിം സ്വദേശി" എന്ന നിയമപരമായ നിർവചനത്തിൽ ഉൾപ്പെടുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സിക്കിം ഇന്ത്യൻ യൂനിയന്‍റെ ഭാഗമായപ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിനും അവിടുത്തെ യഥാർഥ നിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായാണ് ഈ പ്രത്യേക നികുതി വ്യവസ്ഥ രൂപീകരിച്ചത്.

Tags:    
News Summary - The only Indian state that exempted people from income tax

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.