Posted On
date_range Updated On
date_range എസ്.ബി.െഎയുടെ അറ്റാദായത്തിൽ വർധന
ന്യൂഡൽഹി: സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ എസ്.ബി.െഎയുടെ അറ്റാദായത്തിൽ വൻ വർധന. 3,105.35 കോടിയാണ് എസ്.ബി.െഎയുടെ ഒന്നാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1,046 കോടിയായിരുന്നു ബാങ്കിെൻറ അറ്റാദായം.
അതേ സമയം, എസ്.ബി.െഎയുടെ കിട്ടാകടത്തിൽ വർധനയുണ്ടായിട്ടുണ്ട്. 6.9 ശതമാനത്തിൽ നിന്ന് 9.97 ശതമാനമായാണ് വർധിച്ചിരിക്കുന്നത്. ലാഭം വർധിച്ചുവെങ്കിലും എസ്.ബി.െഎയുടെ ഒാഹരി വില വിപണിയിൽ കുറഞ്ഞു.
കിട്ടാകടം വൻതോതിൽ വർധിക്കുന്നത് ബാങ്കിെൻറ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ആശങ്കയുയർത്തുന്നുണ്ട്. കിട്ടാകടത്തിൽ ഭൂരിപക്ഷവും വൻകിട കോർപ്പറേറ്റ് കമ്പനികളുട സംഭാവനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.