ന്യൂഡൽഹി:മിനിമം ബാലസ് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി എസ്.ബി.െഎ . മിനിമം ബാലൻസ് കുറവുണ്ടാകുേമ്പാൾ എത്ര രൂപയാണ് നൽേകണ്ടതെന്ന കാര്യത്തിലാണ് എസ്.ബി.െഎ വ്യക്തത വരുത്തിയത്. മെട്രോ നഗരങ്ങളിലെ അക്കൗണ്ട് ഉടമകൾ 5,000 രൂപയാണ് മിനിമം ബാലൻസായി നില നിർത്തേണ്ടത്. ഇതിലുണ്ടാവുന്ന കുറവ് 50 ശതമാനം വരെയാണെങ്കിൽ 50 രൂപ പിഴ നൽകണം. അതായത് 2500 രൂപ മുതൽ 5000 രൂപയിലും താഴെ വരെയാണ് ബാലൻസെങ്കിൽ 50 രൂപ പിഴ. ബാലൻസ് 1,250തിനും 2,500നും ഇടയിലാണെങ്കിൽ 75 രൂപയും 1,250 രൂപയിൽ താഴെയാണെങ്കിൽ 100 രൂപയും പിഴ നൽകണം.
നഗര പ്രദേശങ്ങളിൽ 3000 രൂപയിൽ ബാലൻസ് താഴ്ന്നാൽ 40 രൂപയും 1,500 രൂപയിൽ താഴ്ന്നാൽ 60 രൂപയും 750 രൂപയിൽ താഴ്ന്നാൽ 80 രൂപയും പിഴ നൽകണം. ചെറുകിട നഗരങ്ങളിൽ 2,000 രൂപയിൽ താഴ്ന്നാൽ 25 രൂപയും 1,000 രൂപയിൽ താഴ്ന്നാൽ 50 രൂപയും 500 രൂപയിൽ താഴ്ന്നാൽ 75 രൂപയും നൽകണം. ഗ്രാമീണ മേഖലയിൽ 1000 രൂപയാണ് മിനിമം ബാലൻസായി വേണ്ടത്. ഇതിൽ കുറവുണ്ടായാൽ 20 രൂപയാണ് കുറഞ്ഞ പിഴ. ബാലൻസ് 500 രൂപയിലും താഴ്ന്നാൽ 30 രൂപയും 250 രൂപയിലും താഴ്ന്നാൽ 50 രൂപയും പിഴ നൽകണം.
A regular review of your account will help you to ensure the average monthly balance is maintained and avoid the minimal charges. pic.twitter.com/bZSwWRW134
— State Bank of India (@TheOfficialSBI) April 22, 2017
എന്നാൽ ചെറുകിട നിക്ഷേപത്തിനുള്ള അക്കൗണ്ടുകൾ, ശമ്പള അക്കൗണ്ടുകൾ, പ്രധാൻമന്ത്രി ജൻ ധൻ യോജന പ്രകാരം ഒാപ്പൺ ചെയ്ത അക്കൗണ്ടുകൾ എന്നിവയിൽ മിനിമം ബാലൻസ് എന്ന നിബന്ധന എസ്.ബി.െഎ മുന്നോട്ട് വെച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.