Posted On
date_range Updated On
date_range ഐ.സി.ഐ.സി.ഐ ബാങ്കിന് മൂന്ന് കോടി പിഴ ചുമത്തി ആർ.ബി.ഐ
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കിന് മൂന്ന് കോടി രൂപ പിഴ ചുമത്തി ആർ.ബി.ഐ. കേന്ദ്ര ബാങ്കിെൻറ നിയമങ്ങൾ ലംഘിച്ചതിനാണ് പിഴശിക്ഷയെന്ന് ആർ.ബി.ഐ വ്യക്തമാക്കി.
നിക്ഷേപ പോർട്ട്ഫോളിയകളുമായി ബന്ധപ്പെട്ടാണ് പിഴ ശിക്ഷയെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. 1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടി.
എന്നാൽ, ബാങ്കും ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ഇടപാടുകളിലല്ല പിഴയെന്നും ആർ.ബി.ഐ കൂട്ടിച്ചേർത്തു. കേന്ദ്ര ബാങ്കിെൻറ വ്യവസ്ഥകൾ പാലിക്കുന്നതിൽ വരുത്തിയ പിഴവാണ് പിഴശിക്ഷക്ക് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.