പഴയ സേവിങ്സ് അക്കൗണ്ടുകളിലോ കാലാവധി കഴിഞ്ഞ ഫിക്സഡ് ഡെപ്പോസിറ്റുകളിലോ പിൻവലിക്കാതെ വർഷങ്ങളോളം കിടക്കുന്ന പണം എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതുന്നുണ്ടോ? പേടിക്കേണ്ട പരിഹാരമുണ്ട്. പത്ത് വർഷത്തിൽ കൂടുതൽ പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലെ പണം റിസർവ് ബാങ്കിന്‍റെ 'ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനസ്' (DEA) ഫണ്ടിലേക്ക് മാറ്റിയാലും, നിക്ഷേപകർക്കോ അവരുടെ നിയമപരമായ അവകാശികൾക്കോ ആ തുക ബാങ്ക് വഴി തിരികെ ലഭിക്കും. ഇത്തരം നിക്ഷേപങ്ങൾ കണ്ടെത്താനും തിരികെ കൈപ്പറ്റാനും സഹായിക്കുന്നതിനായി ആർ.ബി.ഐ 'ഉദ്ഗം' (UDGAM) എന്ന പോർട്ടൽ സജ്ജമാക്കിയിരിക്കുന്നത്.
ഇത്തരം തുകകൾ ബാങ്കുകൾ ആർ.ബി.ഐയുടെ DEA ഫണ്ടിലേക്ക് മാറ്റുന്നു. എന്നാൽ, ഇത് പണത്തിന്‍റെ ഉടമസ്ഥാവകാശം നഷ്ടപ്പെടുത്തുന്നില്ല. ബാങ്ക് ശാഖയിൽ നേരിട്ടെത്തി ഉചിതമായ രേഖകൾ സമർപ്പിച്ച് ഈ തുക എപ്പോൾ വേണമെങ്കിലും ക്ലെയിം ചെയ്യാവുന്നതാണ്. അർഹമായ പലിശയും നിക്ഷേപകർക്ക് ലഭിക്കും.
ആർ.ബി.ഐയുടെ UDGAM പോർട്ടൽ (https://udgam.rbi.org.in) വഴി 30-ഓളം ബാങ്കുകളിലെ അൺക്ലെയിംഡ് നിക്ഷേപങ്ങൾ പരിശോധിക്കാം.
പഴയ അക്കൗണ്ടുകൾ കൃത്യമായി പരിശോധിക്കുകയും, നോമിനി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയും, കെ.വൈ.സി വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുകയും ചെയ്യുന്നത് അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകുന്നത് ഒഴിവാക്കാൻ സഹായിക്കും. കൂടാതെ, അൺക്ലെയിംഡ് നിക്ഷേപങ്ങൾ വീണ്ടെടുക്കുന്നതിനായി ജില്ലകളിലുടനീളം ആർ.ബി.ഐ പ്രത്യേക ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. 2025 ഒക്ടോബർ മുതൽ ഡിസംബർ വരെ ഇത്തരം ബോധവൽക്കരണ-സഹായ ക്യാമ്പുകൾ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.