Posted On
date_range Updated On
date_range അസാധു നോട്ടുകൾ ആർ.ബി.ഐ എണ്ണിത്തീർന്നിട്ടില്ലെന്ന് ജെയ്റ്റ്ലി
ന്യൂഡൽഹി: റിസർവ് ബാങ്ക് അസാധു നോട്ടുകൾ എണ്ണിത്തീർന്നിട്ടില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി. എണ്ണിത്തീർന്നാൽ മുഴുവൻ വിവരങ്ങളും പുറത്തുവിടുമെന്ന് ജെയ്റ്റ്ലി ലോക്സഭയെ അറിയിച്ചു. അസാധു നോട്ടുകൾ ജൂലൈ മാസത്തിലാണ് റിസർവ് ബാങ്കിലെത്തിയത്. ബില്യൺ കണക്കിന് നോട്ടുകളുള്ളതിനാൽ എണ്ണാൻ സമയമെടുക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
നേരത്തെ റിസർവ് ബാങ്ക് ഗവർണർ ഉൗർജിത് പേട്ടലും അസാധു നോട്ടുകൾ എണ്ണിത്തീർന്നിട്ടില്ലെന്ന് പാർലമെൻറ് സാമ്പത്തിക സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെ പറഞ്ഞിരുന്നു. നവംബർ എട്ടിനാണ് 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചത്. ഇത് മൂലം സമ്പദ്വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.