വയലറ്റ്​ നിറത്തിൽ പുതിയ 100 രൂപ നോട്ട്​

 ന്യൂ​ഡ​ൽ​ഹി: റി​സ​ർ​വ്​ ബാ​ങ്ക്​ വ​യ​ല​റ്റ്​ നി​റ​ത്തി​ലു​ള്ള പു​തി​യ 100 രൂ​പ നോ​ട്ട്​ അ​ച്ച​ടി​ക്കു​ന്നു. ഇ​പ്പോ​ഴു​ള്ള 100 രൂ​പ​യേ​ക്കാ​ൾ വ​ലി​പ്പം കു​റ​വും 10 രൂ​പ നോ​ട്ടി​നേ​ക്കാ​ൾ അ​ൽ​പം വ​ലി​പ്പ​ക്കൂ​ടു​ത​ലും പു​തി​യ ‘മ​ഹാ​ത്മ ഗാ​ന്ധി’ പ​ര​മ്പ​ര​യി​ലു​ള്ള നോ​ട്ടി​​െൻറ പ്ര​ത്യേ​ക​ത​യാ​ണ്. ഗു​ജ​റാ​ത്തി​ലെ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള ‘റാ​ണി കി ​വാ​വ്​’ എ​ന്ന കി​ണ​റി​​െൻറ ​ചി​ത്ര​വും നോ​ട്ടി​ൽ ആ​ലേ​ഖ​നം​ ചെ​യ്​​തി​ട്ടു​ണ്ട്.

നി​ല​വി​ലു​ള്ള 100 രൂ​പ നോ​ട്ട്​ പി​ൻ​വ​ലി​ക്കു​ന്നി​ല്ല. അ​ൾ​ട്ര വ​യ​ല​റ്റ്​ പ്ര​കാ​ശ​ത്തി​ൽ മാ​ത്രം ദൃ​ശ്യ​മാ​കു​ന്ന സൂ​ക്ഷ്​​മ സു​ര​ക്ഷ അ​ട​യാ​ള​ങ്ങ​ൾ പു​തി​യ നോ​ട്ടി​ലു​ണ്ട്. നോ​ട്ട്​ പു​റ​ത്തു​വ​രു​ന്ന​തോ​ടെ, ഇ​ത്​ ഉ​ൾ​പ്പെ​ടു​ത്തും വി​ധം ബാ​ങ്കു​ക​ൾ എ.​ടി.​എ​മ്മു​ക​ളി​ൽ ക്ര​മീ​ക​ര​ണം ന​ട​ത്തേ​ണ്ടി വ​രും.

Tags:    
News Summary - New 100 Rupees India Currency in Violet Color -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.