ഐ.സി.ഐ.സി.ഐ ബാങ്കി​െൻറ സെർവറിൽ തകരാറ്​; ഇടപാടുകൾ തടസപ്പെട്ടു

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ ബാങ്കി​െൻറ സെർവർ തകരാറിനെ തുടർന്ന്​ സേവനങ്ങൾ തടസപ്പെട്ടു. നെറ്റ്​ബാങ്കിങ്​, ഡെബിറ്റ്​ കാർഡ്​, യു.പി.ഐ ഇടപാടുകളാണ്​ തടസപ്പെട്ടത്​. നിരവധി ഉപയോക്​താക്കൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ്​ സംഭവം പുറത്തറിഞ്ഞത്​.

ബാങ്കി​െൻറ നെറ്റ്​ബാങ്കിങ്​ സേവനം ഉപയോഗിക്കുന്ന പലർക്കും ബുദ്ധിമുട്ടുകൾ നേരിട്ടു. ചിലർക്ക്​ ഒ.ടി.പി പോലും ലഭിക്കാത്ത സാഹചര്യമുണ്ടായി. ഉത്സവകാല സെയിലി​െൻറ ഭാഗമായി ഇ-കോമേഴ്​സ്​ സൈറ്റുകളിൽ ആളുകൾ കൂട്ടത്തോടെ സാധനങ്ങൾ വാങ്ങാനായി ശ്രമിക്കുകയും ഇതിന്​ പണം നൽകാനായി ഐ.സി.ഐ.സി.ഐ ബാങ്കി​െൻറ പേയ്​മെൻറ്​ സംവിധാനം ഉപയോഗിക്കുകയും ചെയ്​തതാണ്​ പ്രശ്​നത്തിന്​ കാരണമെന്ന്​ റിപ്പോർട്ടുകളുണ്ട്​.

എന്നാൽ, സെർവർ തടസത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ ബാങ്ക്​ തയാറായിട്ടില്ല. രാവിലെയോടെ തന്നെ സെർവറിൽ പ്രശ്​നങ്ങൾ കണ്ട്​ തുടങ്ങിയെങ്കിലും ഉച്ചക്ക്​ ഒന്നരയോടെയാണ്​ ഗുരുതരമായത്​. തുടർന്ന്​ ബാങ്കി​െൻറ വെബ്​സൈറ്റിലും ട്വിറ്റർ പേജിലും പരാതി പ്രവാഹമായിരുന്നു. അതേസമയം, വ്യാഴാഴ്​ച മുതൽ തന്നെ സെർവറിന്​ തകരാറുണ്ടായിരുന്നുവെന്നും ബാങ്ക്​ ഇത്​ പരിഹരിച്ചില്ലെന്നും ആരോപണമുണ്ട്​. 

Tags:    
News Summary - ICICI Bank Is Down, Making Debit Card and UPI Transactions Fail for Many of Its Customers in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.