ന്യൂഡൽഹി: ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കുമെന്ന കേന്ദ്രസർക്കാർ വിജ്ഞാപനം
പുറത്ത് വന്നു. ഇതിന് ശേഷം പലരും ബാങ്കുകളുടെ ശാഖകളിൽ ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള നെേട്ടാട്ടത്തിലാണ്. എന്നാൽ ബാങ്ക് ശാഖയുമായി ബന്ധപ്പെടാതെ തന്നെ ആധാർ അക്കൗണ്ടുമായി ലിങ്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ബാങ്കുകൾ നിലവിൽ നൽകുന്നുണ്ട്.
ആധാർ കാർഡ് ഒാൺലൈനായി ലിങ്ക് ചെയ്യാൻ
ഇൻറർനെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ചാണ് ഒാൺലൈനായി ആധാർ കാർഡ് ലിങ്ക് ചെയ്യാൻ സാധിക്കുക. ഇൻറർനെറ്റ് ബാങ്കിങ് അക്കൗണ്ടിൽ ലോഗിൻ ചെയ്തതിന് ശേഷം അപ്ഡേറ്റ് ഒാപ്ഷൻ ക്ലിക്ക് ചെയ്യുക. അതിൽ അധാർ കാർഡ് വിവരങ്ങൾ കൂട്ടിചേർക്കാനുള്ള ഒാപ്ഷനിൽ ക്ലിക്ക് ചെയ്ത് നമ്പർ നൽകാവുന്നതാണ്. ആധാർ കാർഡ് ലിങ്ക ് ചെയ്തത് സംബന്ധിച്ച വിവരങ്ങൾ ബാങ്ക് നമ്മുടെ മൊബൈൽ നമ്പറിലേക്ക് നൽകും.
എസ്.എം.എസിലുടെ
ബാങ്കിൽ രജിസ്റ്റർ മൊബൈൽ നമ്പറിൽ നിന്ന് എസ്.എം.എസ് അയച്ച് ആധാർ കാർഡ് ലിങ്ക് ചെയ്യാവുന്നതാണ്. ഉദാഹരണമായി എസ്.ബി.െഎ ഉപഭോക്താവാണെങ്കിൽ UID(space) Aadhaar number(space) Accout number എന്ന ക്രമത്തിൽ 567676 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാൽ മതിയാകും. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ബാങ്ക് ഹെൽപ്പ്ലൈൻ നമ്പറുകളുമായി ബന്ധപ്പെടുക.
എ.ടി.എം ഉപയോഗിച്ച്
എസ്.ബി.െഎ ഉൾപ്പടെ പൊതുമേഖല ബാങ്കുകൾ എ.ടി.എം കൗണ്ടറുകൾ ഉപയോഗിച്ച് ലിങ്ക് ചെയ്യാനുള്ള സൗകര്യവൂം ഏർപ്പെടുത്തിയിട്ടുണ്ട്. എ.ടി.എം കൗണ്ടറിൽ കാർഡ് ഇട്ട ശേഷം പിൻ എൻറർ ചെയ്യുക. അതിന് ശേഷം സർവീസ് എന്ന ഒാപ്ഷനിൽ നിന്ന് രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. അതിൽ നിന്ന് ആധാർ രജിസ്ട്രേഷൻ എന്ന ഒാപ്ഷൻ ക്ലിക്ക് ചെയ്ത് വിവരങ്ങൾ കൂട്ടിചേർക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.