സേവിങ്സ് ബാങ്ക് അൗണ്ടുകൾ തുറക്കുന്നതിന് ആവശ്യമായ മിനിമം ബാലൻസ് എത്രയാണെന്ന് ഉപഭോക്താക്കൾ അറിഞ്ഞിരിക്കണം. രാജ്യത്തെ ദേശസാത്കൃത, മറ്റ് ബാങ്കുകളുടെ പുതിയ മിനിമം ബാലൻസ് ആവശ്യകതകൾ പരിശോധിക്കാം.
ആക്സിസ് ബാങ്ക്: ആക്സിസ് ബാങ്കിൽ മെട്രോ നഗരങ്ങളിലെ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കാൻ കുറഞ്ഞത് 12,000 രൂപയുടെ മിനിമം ബാലൻസ് നിർബന്ധമാണ്.
കൊട്ടക് മഹീന്ദ്ര ബാങ്ക്: കൊട്ടക് മഹീന്ദ്ര ബാങ്ക് ലെമി അർബൻ റൂറൽ മേഖലകളിൽ സേവിങ്സ് അക്കൗണ്ടുകളിൽ ഉപഭോക്താക്കൾ കുറഞ്ഞത് 10,000 രൂപ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്.
എച്ച്.ഡി.എഫ്.സി: വെബ്‌സൈറ്റ് പ്രകാരം മെട്രോ സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് എച്ച്.ഡി.എഫ്.സി ബാങ്കിൽ 10,000 രൂപയാണ് മിനിമം ബാലൻസ് വേണ്ടത്.
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്: ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിലെ നഗരപ്രദേശങ്ങളിലെ അക്കൗണ്ട് ഉടമകളും സേവിങ്സ് അക്കൗണ്ടുകളിൽ കുറഞ്ഞത് 10,000 രൂപ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട്.
ബന്ധൻ ബാങ്ക്: ബന്ധൻ ബാങ്കിൽ സേവിങ്സ് അക്കൗണ്ട് ബാലൻസ് കുറഞ്ഞത് 2,000 രൂപയായി ഉപഭോക്താക്കൾ നിലനിർത്തണം.
ബാങ്ക് ഓഫ് ബറോഡ: ബാങ്ക് ഓഫ് ബറോഡ സേവിങ്സ് അക്കൗണ്ടുകളിൽ ഉപഭോക്താക്കൾ 2,000 രൂപ മിനിമം ബാലൻസ് സൂക്ഷിക്കണം.
പഞ്ചാബ് നാഷണൽ ബാങ്ക്: സേവിങ്സ് അക്കൗണ്ടുകൾക്കായി അക്കൗണ്ട് ഉടമകൾ കുറഞ്ഞത് 2,000 രൂപ മിനിമം ബാലൻസ് നിലനിർത്തണമെന്ന് പഞ്ചാബ് നാഷനൽ ബാങ്ക് ആവശ്യപ്പെടുന്നു.
യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ: ഉപഭോക്താക്കൾക്കായി യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ 1,000 രൂപയാണ് മിനിമം ബാലൻസായി നിശ്ചയിച്ചിട്ടുള്ളത്.
കാനറ ബാങ്ക്: സേവിങ്സ് അക്കൗണ്ട് ഉടമകൾക്ക് സെമി അർബൻ മേഖലകളിൽ കാനറ ബാങ്ക് 2,000 രൂപ മിനിമം ബാലൻസ് നിർബന്ധമാക്കുന്നു.
എസ്.ബി.ഐ : ബാങ്കിന്റെ ഏറ്റവും ഒടുവിലത്തെ അറിയിപ്പ് പ്രകാരംമെട്രോ, നഗര ബ്രാഞ്ചുകളിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ള എസ്.ബി.ഐ ഉപഭോക്താക്കൾ ഒക്ടോബർ 1 മുതൽ പ്രതിമാസം 3000 രൂപ മിനിമം ബാലൻസ് നിലനിർത്തേണ്ടതുണ്ട്. എസ്.ബി.ഐയുടെ അർധ-നഗര (സെമി-അർബൻ) ബ്രാഞ്ചുകളിലെ ഉപഭോക്താക്കൾ 2000 രൂപയും ഗ്രാമീണ ബ്രാഞ്ചുകളിലെ ഉപഭോക്താക്കൾ 1000 രൂപയും പ്രതിമാസ ബാലൻസ് നിലനിർത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.