Posted On
date_range Updated On
date_range ബാങ്കുകളുടെ പ്രവർത്തനസമയം നാലു മണിവരെ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവർത്തനസമയം വൈകീട്ട് നാലു മണിവരെയായി ദീർഘിപ്പിച്ചു. നിലവിൽ ഭൂരിഭാഗം ബാങ്കുകളിലും രാവിലെ 10 മുതൽ 3.30 വരെയാണ്. അര മണിക്കൂർ കൂടി ദീർഘിപ്പിച്ച് പ്രവർത്തന സമയം ഏകീകരിക്കുകയാണ് ചെയ്തത്.
ചൊവ്വാഴ്ച മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. സംസ്ഥാനതല ബാേങ്കഴ്സ് സമിതിയുടേതാണ് തീരുമാനം. ഉച്ചഭക്ഷണ സമയം രണ്ടുമുതൽ രണ്ടര മണിവരെയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.