Posted On
date_range Updated On
date_range ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധന. പവന് 240 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,240 രൂപയായി. ഗ്രാമിന് 30 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4530 രൂപയാണ് ഇന്നത്തെ വില.
ഡിസംബർ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ബുധനാഴ്ച സ്വർണത്തിന് 200 രൂപ കുറഞ്ഞിരുന്നു. പിന്നാലെയാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ 36,000 മായിയിരുന്നു സ്വർണവില. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ വിലക്കയറ്റത്തെ തുടർന്നാണ് ആഭ്യന്തര വിപണിയിലും സ്വർണത്തിന് വില ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.