?????????? ????????????? ???? ??????

എറണാകുളം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള ആമ്പല്ലൂര്‍ ഗ്രാമത്തിലാണ് മേരി തോമസിന്‍റെ പൂക്കളുടെ വീട്. ഏതാണ്ട് 20 ഏക്കറില്‍ വ്യത്യസ്ത വര്‍ണ്ണങ്ങളാല്‍ നിറഞ്ഞു നില്‍ക്കുന്ന പൂക്കളുടെ ഉദ്യാനമാണ് മേരിതോമസിനെ സര്‍ക്കാരിന്‍റെ പുരസ്ക്കാരം നേടിക്കൊടുത്തത്. മനോഹരമായ ചെടികളും പൂക്കളും നിറഞ്ഞുനില്‍പ്പാണ് വീട്. പച്ചപ്പ് ഇഷ്ടപ്പെടുന്നവര്‍ക്ക് കണ്ണെടുക്കാനാവില്ല.
പുത്തത്തേ് മണലില്‍ വീട്ടില്‍ ഈ വീട്ടമ്മയ്ക്ക് വിശ്രമിക്കാന്‍ സമയമില്ല അത്രയ്ക്ക് തിരക്കാണവര്‍. ഏത് സമയവും കൃഷി പരിപാലനം തന്നെ. ഓര്‍ക്കിഡുകളുടെ പൂരം തന്നെയാണ് ഈ വീട്ടുമുറ്റം. 25 തരം ഓര്‍ക്കിഡുകളാണ്  പ്രത്യേകത. കൂടാതെ 15 തരം ചെമ്പരത്തികളും. പിന്നെ വിവിധ ഇനത്തില്‍ പെട്ട 50 ചെടികള്‍, 30 ഫലവൃക്ഷങ്ങള്‍ തുടങ്ങിയവയാണ് മേരിതോമസിന്‍്റെ പുരയിടത്തിലുള്ളത്.ചെടികള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും പുറമെ അലങ്കാരമത്സ്യങ്ങളുടെ കൃഷിയും മേരിക്കുണ്ട്. ഒന്‍പത് സിമന്‍റ് ടാങ്ക,് 16 ഫൈബര്‍ ടാങ്ക് , 20 ഗ്ളാസ്സ് ടാങ്ക് തുടങ്ങിയ ടാങ്കുകളിലാണ് അലങ്കാരമത്സ്യങ്ങള്‍. കേരളത്തില്‍ കണ്ടുവരുന്ന എല്ലാ അലങ്കാരമത്സ്യങ്ങളും ഇവിടെയുണ്ട്. കരിങ്കോഴി ഉള്‍പ്പെടെ പല വിഭാഗത്തില്‍ പെട്ട കോഴികളും ഇവിടെയുണ്ട്.
തൈകളും ഫലവൃക്ഷ തൈകളും വില്‍പ്പനക്കുണ്ട്. അലങ്കാര മത്സ്യങ്ങളും നല്ല രീതിയില്‍ വില്‍പ്പന നടക്കുന്നുണ്ടെന്നും മേരി തോമസ് പറഞ്ഞു. കൂടുതലും ബാംഗ്ളൂരും കോഴിക്കോടുമാണ് വില്‍പ്പന. കൂടാതെ വീട്ടിലത്തെി ഇവയെല്ലാം വാങ്ങിക്കുന്നവരും ധാരാളം. വീടിന്‍റെ മട്ടുപ്പാവിലാണ് കൂടുതലും ഓര്‍ക്കിഡ് ചെടികള്‍. എല്ലാം ശാസ്ത്രീയമായിട്ടാണ് ഒരുക്കിയത്. വെറുതെ കൗതുകത്തിന് വേണ്ടിയാണ് ഇങ്ങനെ പരിപാടി തുടങ്ങിയതെന്ന് മേരിതോമസ് പറഞ്ഞു. ഭര്‍ത്താവ് തോമസ് മുംബൈയില്‍ സെന്‍ട്രല്‍ റയില്‍വേ ജീവനക്കാരനായിരുന്നു.

മേരി തോമസ്
 


17 വര്‍ഷം മുമ്പാണ് ആമ്പല്ലൂരില്‍ 20 സെന്‍റ് സ്ഥലവും വീടും വാങ്ങിച്ചത്. അന്നു മുതലേ ചെടികള്‍ ശേഖരിച്ച് തുടങ്ങിയതാണ്. രസകരമായി തുടങ്ങിയ ആ ശേഖരിക്കല്‍ ഇപ്പോള്‍ വലിയ ബിസിനസ്സായി. സ്ത്രീകള്‍ക്ക് വളരെ ലളിതമായി ചെയ്യാന്‍ കഴിയുന്നതാണിത്. താല്പര്യമുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാന്‍ കഴിയാവുന്നതേയുള്ളൂ. പൂക്കളെ കാണുന്നത് തന്നെ മനസ്സിന്  സന്തോഷം തരുന്നതാണ്. മേരി പറഞ്ഞു.  മേരിയുടെ കൃഷിക്ക് പുന്തുണയുമായി ഭര്‍ത്താവ് തോമസ് കൂടെയുണ്ട്. ബാംഗ്ളൂരിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായ ഷാ ലൈറ്റും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഷിബുവുമാണ് മേരിയുടെ മക്കള്‍.

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.