കാലവര്‍ഷക്കെടുതിയില്‍ നാശനഷ്ടമുണ്ടായ മടി​ക്കെയിലെ പ്രദേശം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ വീണ റാണിയുടെ നേതൃത്വത്തിൽ സന്ദര്‍ശിക്കുന്നു

വ്യാപക മഴ; ജില്ലയില്‍ 211.89 ലക്ഷത്തിന്റെ കൃഷിനാശം

കാസർകോട്: തിമിർത്തുചെയ്യുന്ന മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. 40.7 ഹെക്ടറിലായി 211.89 ലക്ഷം രൂപയുടെ വിളനാശം സംഭവിച്ചു. 1,112 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്.

വാഴകൃഷിയിലാണ് ഏറെ നഷ്ടം. 299 കര്‍ഷകരുടെ 6.64 ഹെക്ടറിലായി 16,579 കുലച്ച വാഴകൾ നശിച്ചു. 99.47 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കുലക്കാത്ത വാഴകള്‍ 3.45 ഹെക്ടറില്‍ 7625 എണ്ണം നശിച്ചു. 30.50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 11.92 ഹെക്ടറില്‍ 4946 കവുങ്ങുകള്‍ നശിച്ചു.14.82 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 12.69 ഹെക്ടറില്‍ 917 തെങ്ങുകള്‍ നശിച്ചു. 45.85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.

മലയോര മേഖലയിൽ ടാപ്പ് ചെയ്യുന്ന 950 റബര്‍ മരങ്ങള്‍ നശിച്ചു. 4.50 ഹെക്ടറിലായി 19 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഒരു ഹെക്ടറില്‍ 150 കശുമാവും നശിച്ചു. 1.50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വിലയിരുത്തി.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷി നാശമുണ്ടായത് നീലേശ്വരം ബ്ലോക്കിലാണ്- 19.37 ഹെക്ടറില്‍ 370 കര്‍ഷകര്‍ക്ക് 144.5 ലക്ഷം രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. മഞ്ചേശ്വരം ബ്ലോക്കില്‍ 15.10 ഹെക്ടറില്‍ 8.87 ലക്ഷം, കാഞ്ഞങ്ങാട് ബ്ലോക്കില്‍ 4.18 ഹെക്ടറില്‍ 46.54 ലക്ഷം, കാസര്‍കോട് ബ്ലോക്കില്‍ 1.42 ഹെക്ടറില്‍ 9.12 ലക്ഷം, കാറഡുക്ക ബ്ലോക്കില്‍ 0.34 ഹെക്ടറില്‍ ഒരു ലക്ഷം എന്നിങ്ങനെയാണ് മറ്റു ബ്ലോക്കുകളിലെ കൃഷിനാശത്തിന്റെ കണക്ക്.

കൃഷിനാശമുണ്ടായ പ്രദേശങ്ങളിൽ കൃഷി ഓഫിസർ സന്ദർശനം നടത്തി.

Tags:    
News Summary - widespread rain; 211.89 lakh crop damage in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.